ആദമില്‍ വാഹനാപകടം:  നാലു സ്വദേശികള്‍ മരിച്ചു 

മസ്കത്ത്: ആദമില്‍ വാഹനാപകടത്തില്‍ നാലു സ്വദേശികള്‍ മരിച്ചു. പ്രവിശ്യയിലെ ഒൗഫിയ മേഖലയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. വാഹനങ്ങള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് സ്വദേശികള്‍ക്ക് പരിക്കേറ്റതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 
തെറ്റായ മറികടക്കലാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റ മൂന്നുപേരെ നിസ്വ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
ആഗസ്റ്റില്‍ വാഹനാപകടങ്ങളില്‍ ഇതുവരെ സ്വദേശികളും വിദേശികളുമായി 25 പേരാണ് മരിച്ചത്. കഴിഞ്ഞ 17ന് ജഅലാന്‍ ബനീ ബൂഅലിയിലെ അസീല മേഖലയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലംഗങ്ങള്‍ മരണപ്പെട്ടിരുന്നു. മാതാവും പിതാവും രണ്ട് കുട്ടികളുമാണ് അന്ന് മരണപ്പെട്ടത്. ആദം- സലാല റൂട്ടിലാണ് കൂടുതല്‍ അപകടങ്ങളും നടന്നത്. ജൂണ്‍ മാസം മുതില്‍ ഈ റൂട്ടിലുണ്ടായ അപകടങ്ങളില്‍ ഇരുപതിലധികം പേരാണ് മരണപ്പെട്ടത്. ഖരീഫ് സീസണില്‍ ഈ റൂട്ടില്‍ വാഹനങ്ങളുടെ തിരക്ക് വര്‍ധിക്കുന്നതാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമാകുന്നത്. 
ആദമിലും ഹൈമയിലും തുംറൈത്തിലുമൊക്കെയുണ്ടായ അപകടങ്ങളില്‍ ഒന്നിലധികം യു.എ.ഇ സ്വദേശികള്‍ മരിച്ചിരുന്നു. പരിചയമില്ലാത്തവര്‍ അപകടത്തില്‍ പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ റോയല്‍ ഒമാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഈ റൂട്ടില്‍ പട്രോളിങ് ഊര്‍ജിതമാക്കുകയും യാത്രക്കാര്‍ക്കായി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. 
ഖരീഫ് കാലത്തുണ്ടാകുന്ന അപകടങ്ങളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടറിന്‍െറ സേവനവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
ഈ വര്‍ഷം ജൂണ്‍ വരെയുണ്ടായ 2100 അപകടങ്ങളില്‍ 336 പേര്‍ മരിച്ചതായാണ് ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍. 
കഴിഞ്ഞവര്‍ഷം രാജ്യത്ത് 6276 അപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ 675 പേര്‍ മരണപ്പെട്ടിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT