സലാല: ഒമാനും ഇന്ത്യയുമായി നിലനില്‍ക്കുന്ന ബന്ധം ഊഷ്മളമാക്കുന്നതിലും ഇരു രാജ്യങ്ങളുടെ വികസനത്തിലും പ്രവാസി ഇന്ത്യക്കാര്‍ മഹത്തായ പങ്കാണ് വഹിക്കുന്നതെന്ന് അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ പറഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് സലാല സംഘടിപ്പിച്ച എഴുപതാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എംബസി സേവനങ്ങള്‍ സാധാരണ പ്രവാസികള്‍ക്ക് ലഭ്യമാക്കുന്നതില്‍ സാമൂഹിക പ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്കിനെ അംബാസഡര്‍ അഭിനന്ദിച്ചു. ക്ളബിലെ സുല്‍ത്താന്‍ ഖാബൂസ് ഇന്‍ഡോര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ഹരീന്ദര്‍ സിങ് ലംബ, മുഹമ്മദ് സൈദ് അല്‍ അമ്രി, മുഹമ്മദ് അലി അമ്രി എന്നിവര്‍ അതിഥികളായിരുന്നു. ചെയര്‍മാന്‍ മന്‍പ്രീത് സിങ്ങിന്‍െറ സ്വാഗതത്തോടെ ആരംഭിച്ച പരിപാടിയില്‍ ത്രിവര്‍ണ ബലൂണുകള്‍ പറത്തുകയും കേക്ക് മുറിക്കുകയും ചെയ്തു. വിവിധ കലസാംസ്കാരിക പരിപാടികള്‍ അരങ്ങേറി. അംബാസഡര്‍ക്കുള്ള ക്ളബിന്‍െറ ഉപഹാരം മന്‍പ്രീത് സിങ് കൈമാറി. ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി.ആര്‍. ബ്രൗണ്‍, വിവിധ ഭാഷ വിങ്ങുകളുടെ ഭാരവാഹികള്‍, സാമൂഹിക സംഘടന ഭാരവാഹികള്‍ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു. ആഘോഷത്തിന് ക്ളബ് ഭാരവാഹികളായ ഹൃദ്യ എസ്. മേനോന്‍, സണ്ണി ജേക്കബ്, വിനയകുമാര്‍, മോഹന്‍ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.