???? ?????????? ????? ????????????? ????

ഇന്ന് ശക്തമായ കാറ്റിനും മഴക്കും സാധ്യത

മസ്കത്ത്: രാജ്യത്ത് വിവിധയിടങ്ങളില്‍ ഇന്ന് ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബുറൈമി, റുസ്താഖ്, ഇബ്ര, സമൈല്‍, ബഹ്ല, ഇബ്രി, നിസ്വ, മുദൈബി, സുനൈന, സൈഖ്, ബിദിയ, യന്‍ഖല്‍, ബിഡ്ബിദ്, അല്‍ മസ്യൂന, ജബല്‍ ഷംസംസ്, അല്‍ ഹംറ, ഇസ്കി എന്നിവിടങ്ങളിലാണ് കാറ്റിനും മഴക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ കാറ്റിനും മഴക്കും സാധ്യയുണ്ടെന്നും എന്നാല്‍ മസ്കത്തില്‍ മഴ എത്തില്ളെന്നും കാലാവസ്ഥാ നിരീക്ഷണ വെബ്സൈറ്റായ അക്യുവെതറിലെ മുതിര്‍ന്ന നിരീക്ഷകനായ ജാക്ക് നിക്കോള്‍സ് പറഞ്ഞു. ദോഫാര്‍ ഗവര്‍ണറേറ്റിലും പരിസരത്തും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും മുന്നറിയിപ്പ് പറയുന്നു. ഇടവിട്ടുള്ള ചാറ്റല്‍മഴക്കും മൂടല്‍മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. അല്‍ ഹജര്‍ പവര്‍തനിരകളിലും പരിസരത്തും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. വ്യാഴാഴ്ച നിസ്വയുടെ ഉള്‍പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്തു. ജബല്‍ അഖ്ദര്‍ അടക്കം പലയിടങ്ങളിലും ശക്തമായ വാദികളുണ്ടായതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.  ഇബ്ര, ഇബ്രി മേഖലകളില്‍ ചിലയിടത്തും മഴയുണ്ടായി. നിസ്വ ടൗണില്‍ ചെറിയ തോതില്‍ ചാറ്റല്‍മഴയുണ്ടായതായി താമസക്കാര്‍ പറഞ്ഞു. മഴ പെയ്തതിനെ തുടര്‍ന്ന് ചൂടിന് ആശ്വാസമുണ്ടായിട്ടുണ്ട്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.