78ാമ​ത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം; വി​വി​ധ പ​രി​പാ​ടി​ക​ളു​മാ​യി ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ സ​മൂ​ഹം

മ​സ്ക​ത്ത്: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ പ്ര​വ​ാസി സ​മൂ​ഹം ഇ​ന്ന് വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ക്കും. ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി മ​സ്ക​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​യി​ലാ​ണ് പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക. ഒ​മാ​നി​ലെ എ​ല്ലാ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലും വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ വി​വി​ധ സം​സ്കാ​രി​ക സം​ഘ​ട​ന​ക​ളും സ്വാ​ത​ന്ത്ര്യ ദി​ന​പ​രി​പാ​ടി​ക​ൾ ന​ട​ത്തും.

ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ പ​താ​ക ഉ​യ​ർ​ത്ത​ൽ, ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്ക​ൽ, ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ സാം​സ്കാ​രി​ക വൈ​വി​ധ്യ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ നൃ​ത്ത നൃ​ത്യ​ങ്ങ​ൾ തു​ട​ങ്ങി വൈ​വി​ധ്യ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ർ​ച്ച് പാ​സ്റ്റു​മു​ണ്ടാ​കും. ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ക്കും. മി​ക്ക സ്കൂ​ളു​ക​ളി​ലും രാ​വി​ലെ ഏ​ഴു മു​ത​ലാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ക.

മി​ക്ക പ​രി​പാ​ടി​ക​ളി​ലും സ്കൂ​ൾ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളോ സ്കൂ​ൾ മാ​നേ​ജ്മ​മെ​ന്റ് ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളോ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ എ​ല്ലാം അ​ല​ങ്ക​രി​ക്കു​ക​യും സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളു​ടെ​യും മ​റ്റും ചി​ത്ര​ങ്ങ​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

മ​സ്ക​ത്ത് ഇ​ന്ത്യ​ൻ എം​ബ​സി അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ രാ​വി​ലെ ഏ​ഴി​ന് പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ ആ​രം​ഭി​ക്കും. അം​ബാ​സ​ഡ​ർ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യും ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്റി​ന്റെ സ്വാ​ത​ന്ത്ര്യദി​ന സ​ന്ദേ​ശം വാ​യി​ക്കു​ക​യും ചെ​യ്യും.

കു​ട്ടി​ക​ളു​ടെ ദേ​ശ​ഭ​ക്തി ഗാ​നാ​ലാ​പ​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും ഇ​തോ​ടൊ​പ്പം ന​ട​ക്കും. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഗാ​ന്ധി പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തും. പ​രി​പാ​ടി​യി​ൽ സ​മൂ​ഹ​ത്തി​ന്റെ വി​വ​ിധ തു​റ​ക​ളി​ലു​ള്ള നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കും.

ഇ​ന്ത്യ​ൻ സ​മൂഹ​ത്തി​ലെ പൗ​ര​പ്ര​മു​ഖ​രും മ​റ്റ് ഉ​ന്ന​ത​രും ച​ട​ങ്ങി​നെ​ത്തും. പ​രി​പാ​ടി​ക്ക് വേ​ണ്ടി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ക്കു​ന്ന​ത്. ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി​യും പ​രി​സ​ര​വും വൈ​ദ്യു​ത ദീ​പ​ങ്ങ​ളാ​ൽ അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്. ഒ​മാ​നി​ൽ ഇ​ന്ന് പ്ര​വൃ​ത്തി ദി​വ​സം ആ​യ​തി​നാ​ൽ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ട്.

Tags:    
News Summary - 78th Independence Day celebration-Indian diaspora community in Oman with various events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.