റോ​യ​ൽ ഓ​പ​റ ഹൗ​സ് മ​സ്‌​ക​ത്തി​ലെ ഹൗ​സ് ഓ​ഫ് മ്യൂ​സി​ക്ക​ൽ ആ​ർ​ട്‌​സി​ൽ ന​ട​ക്കു​ന്ന ആ​ഗാ ഖാ​ൻ മ്യൂ​സി​ക്ക​ൽ അ​വാ​ർ​ഡ്​ ദാ​ന ച​ട​ങ്ങി​ൽ​നി​ന്ന്​ 

ആ​ഗാ ഖാ​ൻ മ്യൂ​സി​ക്ക​ൽ അ​വാ​ർ​ഡി​ന്​ ഇ​ന്ന്​ തി​ര​ശ്ശീ​ല വീ​ഴും

മ​സ്ക​ത്ത്​: ​ റോ​യ​ൽ ഓ​പ്പ​റ ഹൗ​സ് മ​സ്‌​ക​ത്തി​ലെ ഹൗ​സ് ഓ​ഫ് മ്യൂ​സി​ക്ക​ൽ ആ​ർ​ട്‌​സി​ൽ ന​ട​ക്കു​ന്ന ആ​ഗാ ഖാ​ൻ മ്യൂ​സി​ക്ക​ൽ അ​വാ​ർ​ഡി​ന്​ തി​ങ്ക​ളാ​ഴ്ച തി​ര​ശ്ശീ​ല വീ​ഴും. ആ​ഗാ ഖാ​ൻ ആ​ർ​ക്കി​ടെ​ക്​​ച​ർ അ​വാ​ർ​ഡി​ന്റെ ഭാ​ഗ​മാ​യാ​ണ്​ സം​ഗീ​ത പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. ഈ ​മാ​സം 28 മു​ത​ൽ പു​ര​സ്കാ​ര ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ലി​ന്റെ സെ​ക്ര​ട്ടേ​റി​യ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ സ​യ്യി​ദ് കാ​മി​ൽ ബി​ൻ ഫ​ഹ​ദ് അ​ൽ സ​ഈ​ദി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ ത​ബ​ല വി​ദ്വാ​ൻ സ​ക്കീ​ർ ഹു​സൈ​ൻ, 'പ​ഷ്തൂ​ൺ നാ​ടോ​ടി​ക്ക​ഥ​ക​ളു​ടെ രാ​ജ്ഞി'​എ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​കി​സ്താ​ന്റെ സ​ർ​സം​ഗ, ടാ​ൻ​സാ​നി​യ​യി​ലെ യ​ഹ്‌​യ ഹു​സൈ​ൻ അ​ബ്ദു​ല്ല തു​ട​ങ്ങി​യ​വ​രാ​ണ്​ അ​വാ​ർ​ഡ്​ ജേ​താ​ക്ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഒ​മാ​നി സം​ഗീ​ത പൈ​തൃ​ക​ത്തി​നാ​യു​ള്ള സേ​വ​ന​ത്തി​ലെ മി​ക​വ്​ പ​രി​ഗ​ണി​ച്ച്​ ഒ​മാ​നി​ലെ മു​സ​ല്ലം അ​ൽ കാ​ത്തി​രി​യെ പ്ര​ത്യേ​ക പു​ര​സ്കാ​ര​ത്തി​നും ജൂ​റി തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. അ​ഫെ​ൽ ബോ​കൗം (മാ​ലി), പെ​നി കാ​ന്ദ്ര റി​നി (ഇ​ന്തോ​നേ​ഷ്യ), അ​സി​ൻ ഖാ​ൻ ലം​ഗ (ഇ​ന്ത്യ), കൂം​ബെ​യ്ൻ മി​ന്റ് എ​ലി വാ​ര​ക​നെ (മോ​റി​ത്താ​നി​യ), ദൗ​ദ് ഖാ​ൻ സ​ദോ​സാ​യി (അ​ഫ്ഗാ​നി​സ്താ​ൻ), സൗ​മി​ക് ദ​ത്ത (യു.​കെ), യാ​സ​മി​ൻ ഷാ​ഹോ​സൈ​നി (ഇ​റാ​ൻ) എ​ന്നി​വ​രാ​ണ് മ​റ്റു വി​ജ​യി​ക​ൾ.

മി​ഡി​ൽ ഈ​സ്റ്റ്, മ​ധ്യേ​ഷ്യ, ദ​ക്ഷി​ണേ​ഷ്യ, വ​ട​ക്കേ ആ​ഫ്രി​ക്ക തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ലാ​കാ​ര​ന്മാ​രെ പി​ന്തു​ണ​ക്കു​ക​യും സം​ഗീ​ത പൈ​തൃ​കം സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2019ലാ​ണ്​ അ​വാ​ർ​ഡി​ന്​ തു​ട​ക്ക​മി​ടു​ന്ന​ത്.

Tags:    
News Summary - Aga Khan Musical Awards to end today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT