മസ്കത്ത്: സീസൺ അവസാനിച്ചതോടെ Airlines to Kerala sector with reduced fares in oman. എയർ ഇന്ത്യ എക്സ്പ്രസും സലാം എയറും ടികക്ക് നിരക്കുകൾ കുത്തനെ കുറച്ചു. സ്കൂൾ അവധിയും ഫെസ്റ്റിവൽ സീസണും അവസാനിച്ചതോടെ അടുത്ത മാസം പകുതിവരെയാണ് എയർ ഇന്ത്യ എക്സ്പ്രസ് കേരളത്തിലെ എല്ലാ സെക്ടറിലേക്കും നിരക്ക് കുറച്ചത്. മസ്കത്തിൽനിന്ന് കോഴിക്കോട്, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഏറ്റവും കുറഞ്ഞ നിരക്കുകൾ ഈടാക്കുന്നത്.
കോഴിക്കോട്ടേക്ക് അടുത്തമാസം ഒന്നുവരെ 32 റിയാലാണ് എയർ ഇന്ത്യയുടെ വെബ്സൈറ്റിൽ കാണിക്കുന്നത്. മൂന്ന് മുതൽ 44 റിയാലായി ഉയർന്ന് പകുതിയാകുമ്പോഴേക്കും അമ്പതിന് മുകളിൽ എത്തുന്നുമുണ്ട്. കണ്ണൂരിലേക്ക് ഈ മാസം അവസാനംവരെ 35 റിയാലാണ് നിരക്ക്. ഫെബ്രുവരി ഒന്ന് മുതൽ പതിയെ ഉയർന്ന് 50 റിയാലാകുന്നുമുണ്ട്. ഏറ്റവും കുറഞ്ഞ നിരക്കാണ് കൊച്ചിയിലേക്കുള്ളത്. 31 റിയാലാണ് ഈ മാസം 31രെ ഈടാക്കുന്നത്. ഫെബ്രുവരി ആദ്യ ആഴ്ചക്ക്ശേഷമാണ് പിന്നീട് നിരക്ക് വർധിക്കുന്നത്.
എങ്കിലും 45 റിയാലിന് താഴെയാണ് പല ദിവസങ്ങളിലുമുള്ള നിരക്ക്. ഈ മാസം 31വരെ 39 റിയാലിന് തിരുവനന്തപുരത്തെത്താം. എന്നാൽ, ഫെബ്രുവരിയിൽ നിരക്ക് 50 റിയാലിന് മുകളിൽ പോകുന്നുണ്ട്. കേരളത്തിൽനിന്ന് മസ്കത്തിലേക്കും ടിക്കറ്റ് നിരക്കിൽ കുറവ് വന്നിട്ടുണ്ട്. കോഴിക്കോട്ടുനിന്ന് 31, കണ്ണൂരിൽനിന്ന് 36, കൊച്ചിയിൽനിന്ന് 33റിയാലുമാണ് ഈടാക്കുന്നത്. തിരുവനന്തപുരത്തുനിന്നും 40 റിയാലിന് മുകളിലാണ് നിരക്ക്. മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് സർവിസ് നടത്തുന്ന സലാം എയറും നിരക്കുകൾ കുറച്ചിട്ടുണ്ട്. പല ദിവസങ്ങളിലും 30 റിയാലാണ് വെബ്സൈറ്റിൽ കാണിക്കുന്നത്.
വിമാന കമ്പനികൾ നിരക്കുകൾ കുറച്ച് തുടങ്ങിയതോടെ നിരവധി പേരാണ് കേരളത്തിലേക്ക് പോവാൻ ഒരുങ്ങുന്നത്. പുതിയ നിരക്കുകൾ നിലവിൽ വന്നതോടെ നിരവധി പേർ ടിക്കറ്റുകൾ എടുത്തു കഴിഞ്ഞു. ഹൃസ്വ ലീവെടുത്ത് നാട്ടിൽ പോവുന്നവരും നിരവധിയാണ്. നിരക്കുകൾ കൂടിയത് കാരണം ഇതുവരെ നാട്ടിൽ പോവാതെ നിന്നിരുന്ന നിരവധി കുറഞ്ഞ വരുമാനക്കാരും നാട്ടിലേക്ക് ടിക്കറ്റെടുക്കാൻ ഒരുങ്ങുകയാണ്. ഒമാനികൾ അടക്കമുള്ള നിരവധി വിദേശികളും യാത്രക്ക് ഒരുങ്ങുന്നുണ്ട്. കേരളത്തിൽ കാലാവസ്ഥ അനുകൂലമായതിനാൽ കേരളം സന്ദർശിക്കുകയാണ് ഇവരുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.