മസ്കത്ത്: ഓൺലൈനായി പണം അയക്കുന്നതിന് അൽജദീദ് എക്സ്ചേഞ്ചിെൻറ മൊബൈൽ ആപ് എ.ജെ.എക്സ് മൊബി റെമിറ്റ് ചൊവ്വാഴ്ച മുതൽ ഗൂഗ്ൾ പ്ലേ സ്റ്റോറിൽ ലഭ്യമാണെന്ന് അൽ ജദീദ് എക്സ്ചേഞ്ച് ജനറൽ മാനേജർ ടി.വി. അവിനാഷ് കുമാർ അറിയിച്ചു. ഐ.ഒ.എസ് ആപ് സ്റ്റോറിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ലഭ്യമാകുന്നതാണ്. മികച്ച എക്സ്ചേഞ്ച് നിരക്കിൽ ഏറ്റവും സുരക്ഷിതമായും നിമിഷങ്ങൾക്കകം വിവിധ രാജ്യങ്ങളിലേക്ക് പണം അയക്കുന്നതിനും മൊബെൽ ആപ് ഉപയോഗപ്പെടുത്താം.
രണ്ടു പതിറ്റാണ്ടിലധികമായി വിദേശികളും സ്വദേശികളുമായ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകിയ അൽജദീദ് എക്സ്ചേഞ്ച് മൊബെൽ ആപ് പുറത്തിറക്കുന്നതിലൂടെ രാജ്യത്ത് എവിടെയിരുന്നും സേവനം ഉപയോഗിക്കാനാകുമെന്നും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഞങ്ങളുടെ ഓൺലൈൻ റെമിറ്റൻസ് സംവിധാനമായ എ.ജെ.എക്സ് സ്മാർട്ട് ബാങ്കിങ്ങിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മൊെബെൽ ആപ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് അൽ ജദീദ് എക്സ്ചേഞ്ച് ബ്രാഞ്ചുകൾ സന്ദർശിക്കുകയോ അൽജദീദിെൻറ വെബ്സൈറ്റോ (www.aljadeedexchange.org)ഫേസ്ബുക്ക് അക്കൗണ്ടോ (aljadeedexchanoman) സന്ദർശിക്കുകയോ 91455 455 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം. ഒമാനിലെ എല്ലാ ബാങ്കുകളുടെയും ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് അൽ ജദീദ് എക്സ്ചേഞ്ചിെൻറ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം ട്രാൻസ്ഫർ ചെയ്യുന്ന അക്കൗണ്ട് ട്രാൻസ്ഫർ സൗകര്യം ഉപയോഗിച്ചും ആപ്പിലൂടെ പണം അയക്കാമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.