മസ്കത്ത്: ഒമാനിൽ പുതുതായി ചുമതലയേൽക്കുന്ന ലിബിയയുടെ സ്ഥാനപതി ഹാഗർ അംറു ഖലീഫ അൽ നാമി, യു.കെയുടെ അംബാസഡർ ഡോ. ലിയാൻ സോണ്ടേഴ്സ് എന്നിവർ അംഗീകാരപത്രങ്ങൾ സമർപ്പിച്ചു. വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിക്കാണ് ഇരുവരും യോഗ്യതാപത്രങ്ങളുടെ പകർപ്പുകൾ കൈമാറിയത്.
അംബാസഡറുടെ ചുമതലകൾ നിർവഹിക്കുന്നതിൽ വിജയിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു. ഇരുരാജ്യങ്ങളുമായുള്ള ഒമാന്റെ ബന്ധം കൂടുതൽ വികസനവും വളർച്ചയും കൈവരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.