മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ മന വിലായത്തിൽ കഴിഞ്ഞ ദിവസം സുൽത്താൻ ഹൈതം ബിൻ താരിഖ് നാടിന് സമർപ്പിച്ച ‘ഒമാൻ എക്രോസ് ഏജസ് മ്യൂസിയം ഒമാനിലെ വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ സന്ദർശിച്ചു. റോയൽ കോർട്ട് അഫയേഴ്സ് സെക്രട്ടറി ജനറൽ നാസർ ഹമൂദ് അൽ കിന്ദി, ചില ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. മ്യൂസിയത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച അംബാസഡർമാർ ചരിത്ര, നവോത്ഥാന ഗാലറികളിലും പവിലിയനുകളിലും പ്രദർശിപ്പിച്ചിരിക്കുന്ന കൈയെഴുത്ത് പ്രതികളും മറ്റും നോക്കി കണ്ടു.
സന്ദർശകർക്കായി നൽകുന്ന വിവിധ സൗകര്യങ്ങൾക്കും സേവനങ്ങൾക്കും പുറമെ അവർ മ്യൂസിയത്തിലെ ഏറ്റവും പുതിയ സംവേദനാത്മക സാങ്കേതികവിദ്യകളും വീക്ഷിച്ചു. അംബാസഡർമാർ നോളജ് സെന്റർ, ഹിസ്ൻ അൽ ഷൊമൂഖ് ലൈബ്രറിയിലും പര്യടനം നടത്തി. അൽഹജർ പർവതനിരകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മ്യൂസിയം കെട്ടിടം രൂപകൽപന ചെയ്തിരിക്കുന്നത്.
സുൽത്താനേറ്റിന്റെ വിവിധ ഘട്ടങ്ങളിലെ ചരിത്രം, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യം എന്നിവ പകർന്ന് നൽകുന്ന മേഖലയിലെതന്നെ ഏറ്റവും വലിയ മ്യൂസിയമാണിത്. ചരിത്രാതീത കാലത്തെ ആദ്യ കുടിയേറ്റക്കാരിൽ തുടങ്ങി ആധുനിക ഒമാന്റെ വിശേഷങ്ങളിലൂടെ കടന്ന് പോകുന്ന കാഴ്ചകളാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.