മസ്കത്ത്: വിദ്യാർഥികളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി ബോഷർ ഇന്ത്യൻ സ്കൂളിൽ വാർഷിക അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ.ശിവകുമാർ മാണിക്യം മുഖ്യാതിഥിയായി. ഡോ. ശിവകുമാർ മാണിക്യവും ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അക്കാദമിക് കമ്മിറ്റി പ്രതിനിധി അശ്വിനി സവാരിക്കറും ചേർന്ന് `ഹാൾ ഓഫ് ഫെയിം' ഉദ്ഘാടനം ചെയ്തു.
ഒമാനിലെ ഏറ്റവും പ്രായം കുറഞ്ഞ പാരാഗ്ലൈഡിങ് പൈലറ്റായ പതിനൊന്നാം ക്ലാസ് വിദ്യാർഥി സംപ്രീതി ആനന്ദിനെയും അക്കാദമിക മികവ് പുലർത്തിയ 500ലധികം വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു. ഡോ സയ്യിദ് ഫസ് ലുർ റഹ്മാൻ, പിയൂഷ് അഗർവാൾ, ഷൺമുഖം പുരുഷോത്തമൻ, വിനോദ് പാച്ചിഗല്ല, സൗമ്യ പരമേശ്വരൻ, രമ്യ ദാമോദരൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായി. സ്കൂൾ പ്രിൻസിപ്പൽ പി. പ്രഭാകരൻ സ്വാഗതവും ബോഷർ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ അംബിക പത്മനാഭൻ നന്ദിയും പറഞ്ഞു. ചടങ്ങുകളുടെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികളും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.