മസ്കത്ത്: ജനുവരിയിൽ ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിന് മുന്നോടിയായുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള വിദേശ പരിശീലന ക്യാമ്പിനായി ഒമാൻ ടീം ഇന്ന് യു.എ.ഇയിലേക്ക് തിരിക്കും. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്ന ആഭ്യന്തര ക്യാമ്പ് കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. കോച്ച് ബ്രാങ്കോ ഇവാൻകോവിക്കിന്റെ മേൽനോട്ടത്തിലായിരുന്നു പരിശീലനം.
മുൻനിര താരങ്ങളടക്കം ക്യാമ്പിൽ പങ്കെടുത്തിരുന്നു. യു.എ.ഇയിൽ റെഡ്വാരിയേഴ്സ് രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളും കളിക്കും. ഡിസംബർ 29ന് ചൈനയുമായിട്ടും ജനുവരി ആറിന് യു.എ.ഇക്കെതിരെയുമാണ് സൗഹൃദ മത്സരം. യു.എ.ഇയിലെ ക്യാമ്പിന് ശേഷം ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പിൽ പങ്കെടുക്കാൻ ഒമാൻ ഖത്തറിലേക്ക് തിരിക്കും. ഏഷ്യൻ കപ്പ് ഗ്രൂപ് എഫിൽ ഒമാന്റെ കൂടെ സൗദി അറേബ്യ, തായ്ലൻഡ്, കിർഗിസ്താൻ എന്നീ ടീമുകളാണുള്ളത്. ആദ്യ മത്സരം ജനുവരി 16ന് ശക്തരായ സൗദ്യ അറേബ്യക്കെതിരെയാണ്. 21ന് തായ്ലന്റുമായും 25ന് കിർഗിസ്താനുമായും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.