മസ്കത്ത്: ആദ്യ രണ്ട് ഡോസ് ആസ്ട്രസെനഗ വാക്സിനെടുത്തവർക്ക് ബൂസ്റ്റർ ഡോസായി ഇതുതന്നെ സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്ത് ഏത് വാക്സിൻ സ്വീകരിച്ചവർക്കും ബൂസ്റ്റർ ഡോസായി നൽകുന്നത് ഫൈസർ വാക്സിനാണ്.
18 വയസിന് മുകളിലുള്ളവർക്കാണ് രാജ്യത്ത് ബൂസ്റ്റർ ഡോസ് നൽകുന്നത്. വിവിധ ഗവർണറേറ്റുകളിൽ വിദേശികളുക്കുൾപ്പെടെ ബൂസ്റ്റർ ഡോസ് വിതരണം ഊർജിതമായി നടക്കുകയാണ്. മലയാളികളടക്കമുള്ള നിരവധിപേരാണ്ഇത്തരം ക്യാമ്പുകളിൽ എത്തി വാക്സിനെടുക്കുന്നത്. കോവിഡിന്‍റെ പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാൻ ബൂസ്റ്റർ ഡോസിന് 60 ശതമാനത്തോളം കഴിയുമെന്നാണ് ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.