അവനിർ 2022' കരിയർ ഗൈഡൻസിന്​ ഇന്ന്​ തുടക്കം

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്‌​ടേ​ഴ്‌​സി​ന്‍റെ കീ​ഴി​ൽ ന​ട​ക്കു​ന്ന ആ​ഗോ​ള ക​രി​യ​ർ ഗൈ​ഡ​ൻ​സാ​യ 'അ​വ​നി​ർ 2022'ന്​ ​ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ബൗ​ഷ​റി​ൽ വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​കും. ഒ​മാ​ൻ ഡെ​ന്റ​ൽ കോ​ള​ജ് മ​സ്ക​ത്ത്​ ഡീ​ൻ ഡോ. ​നു​തൈ​ല അ​ൽ ഹാ​ർ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ.​ശി​വ​കു​മാ​ർ മാ​ണി​ക്കം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ ​ പ്ര​ഫ​ഷ​ന​ൽ അ​ഭി​ലാ​ഷ​ങ്ങ​ൾ നി​​റ​വേ​റ്റു​ന്ന​തി​നും തൊ​ഴി​ൽ​മേ​ഖ​ല​യി​ൽ മി​ക​ച്ച രീ​തി​യി​ൽ മു​ന്നോ​ട്ടു​പോ​കാ​നും അ​വ​രെ സ​ഹാ​യി​ക്കു​ക എ​ന്ന​താ​ണ്​ പ​രി​പാ​ടി​കൊ​ണ്ട്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ഡോ. ​ശി​വ​കു​മാ​ർ മാ​ണി​ക്കം പ​റ​ഞ്ഞു. ആ​റു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഗു​ണ​ക​ര​മാ​കു​ന്ന നി​ര​വ​ധി സെ​ഷ​നു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്‌​കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​പു​റ​മെ, ഐ.​സി.​എ​സ്.​ഇ, ഐ.​ജി.​സി.​എ​സ്.​ഇ, ഐ.​ബി തു​ട​ങ്ങി​യ മ​റ്റു സ്‌​കൂ​ൾ ബോ​ർ​ഡു​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളും പ​​ങ്കെ​ടു​ക്കും. നി​ര​വ​ധി സ​ർ​വ​ക​ലാ​ശാ​ല പ്ര​തി​നി​ധി​ക​ളും ക​രി​യ​ർ വി​ദ​ഗ്ധ​രും മേ​ള​യി​ൽ സം​ബ​ന്ധി​ക്കും. ഇ​വ​രു​മാ​യൊ​ക്കെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും ​സാ​ധി​ക്കും. വി​ദ്യാ​ഭ്യാ​സ-​തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള അ​വ​സ​ര​ങ്ങ​ളും കാ​ഴ്ച​പ്പാ​ടു​ക​ളും തു​റ​ന്നു​കാ​ണി​ക്കു​ന്ന​താ​യി​രി​ക്കും പ​രി​പാ​ടി.

Tags:    
News Summary - 'Avanir 2022' career guidance starts today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT