മസ്കത്ത്: ബദർ അൽ സമാ ഗ്രൂപ്പിന് കീഴിലുള്ള ആശുപത്രികളിൽ ഗർഭിണികൾക്കുള്ള പ്രത്യേക പാക്കേജിന് തുടക്കമായി. ഗർഭിണിയാകുന്ന സമയം മുതൽ പ്രസവം വരെ നീളുന്ന സമഗ്രമായ പ്രൊഫഷനൽ രീതിയിലുള്ള പരിചരണമാണ് ബദർ മെറ്റേണിറ്റി ആൻറ് ഡെലിവറി പ്രോഗ്രാം വഴി ലഭിക്കുക. ഡോക്ടർമാർ, മുതിർന്ന മാനേജ്മെൻറ് പ്രതിനിധികൾ, മറ്റ് വിശിഷ്ട വ്യക്തികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ
ഒാൺലൈനിൽ നടന്ന പരിപാടിയിലാണ് ബദർ മെറ്റേണിറ്റി ആൻറ് ഡെലിവറി പ്രോഗ്രാമിന് തുടക്കമായത്. ഒമാൻ വനിതാ അസോസിയേഷൻ ക്ലിനിക്കൽ കമ്മിറ്റി മേധാവി ഡോ.ദീന അൽ അഫ്സൂർ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. ബദർ അൽ സമ ബർക്ക ബ്രാഞ്ച് മേധാവി ഷംനാദ് അമൻ പരിപാടിയിൽ സ്വാഗതം ആശംസിച്ചു.
ഗർഭിണികൾക്ക് പ്രത്യേക പരിചരണം ഉറപ്പാക്കുന്നതാണ് ബദർ മെറ്റേണിറ്റി ആൻറ് ഡെലിവറി പ്രോഗ്രാമെന്ന് പരിപാടിയിൽ സംസാരിച്ച ഗ്രൂപ്പ് സി.ഇ.ഒ പി.ടി സമീർ പറഞ്ഞു. പാക്കേജിൽ എൻറോൾ ചെയ്യുന്നവർക്ക് അതത് ഒാരോ ബ്രാഞ്ചിൽ ബന്ധപ്പെടാനുള്ള നമ്പർ നൽകും. ഇതുവഴി മതിയായ സഹായങ്ങളും വിവരങ്ങളും ഉറപ്പുവരുത്താൻ കഴിയും. പ്രസവ സമയത്തെ എല്ലാ സങ്കീർണതകളും കൈകാര്യം ചെയ്യാൻ കഴിയുന്ന വിദഗ്ധ ഡോക്ടർമാരും സംവിധാനങ്ങളുമാണ് ബദർ അൽ സമായിലുള്ളതെന്ന് സി.ഇ.ഒ പറഞ്ഞു.
ഒമാനിലെ ഗർഭിണികളാകാൻ സാധ്യതയുള്ള അമ്പത് ശതമാനം സ്ത്രീകൾക്കും വിവിധ തലങ്ങളിലുള്ള പരിചരണം ആവശ്യമാണെന്ന് വിശിഷ്ടാതിഥിയായ ഡോ.ദീന അൽ അഫ്സൂർ പറഞ്ഞു. ഇൗ സാഹചര്യത്തിൽ ബദർ മെറ്റേണിറ്റി ആൻറ് ഡെലിവറി പോലുള്ള പാക്കേജുകൾ ഏെർ ഉപകാരപ്രദമാണെന്നും അവർ കൂട്ടിച്ചേർത്തു. ബ്രാൻഡിങ് ആൻറ് കമ്മ്യൂണിക്കേഷൻ വിഭാഗം ആസിഫ് ഷാ പാക്കേജിനെ കുറിച്ച് വിശദീകരിച്ചു. മൂന്ന് മാസം മുതലുള്ള കാലയളവിൽ പാക്കേജിൽ ചേരാൻ കഴിയും. ഒബ്സ്റ്റെട്രീഷ്യൻസുമായുള്ള കൺസൾേട്ടഷൻ, അൾട്രാ സൗണ്ട് സ്കാൻ, കുട്ടിയുടെ വളർച്ചയറിയാനുള്ള സ്കാൻ, എൻ.എസ്.ടി സ്കാൻ, ഡെലിവറി തുടങ്ങി വിവിധ തലങ്ങളിലുള്ള പരിചരണങ്ങൾ ഇൗ പാക്കേജിൽ ലഭിക്കും. 250 റിയാൽ മുതലാണ് നിരക്ക്. ഇത് ഇൻസ്റ്റാൾമെൻറായി അടക്കാനും സൗകര്യമുണ്ടാകും. ഗർഭിണികൾക്ക് പ്രത്യേക കൗൺസലിങ് സെഷനുകളും ലഭിക്കും. റൂവി ബദർ അൽ സമായിലെ സീനിയർ കൺസൾട്ടൻറ് (വിസിറ്റിങ്) ഡോ.താഹിറ കാസ്മി, അൽ ഖൂദിലെ സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ.സ്മിത മോഹൻ എന്നിവരും സംസാരിച്ചു. ഗ്രൂപ്പ് സി.ഒ.ഒ. ജേക്കബ് ഉമ്മൻ നന്ദി പറഞ്ഞു. പുതിയ മെഡിക്കൽ പാക്കേജുകൾ അവതരിപ്പിക്കുന്നതിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ അബ്ദുൽ ലത്തീഫും ഡോ.പി.എ മുഹമ്മദും നൽകുന്ന പിന്തുണക്ക് അദ്ദേഹം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.