മസ്കത്ത്: കോട്ടയത്തിന്റെ യശസുയർത്തി പുതിയൊരു ചരിത്രം കുറിച്ച് രണ്ടാമത് ഒമാൻ-യു.എ.ഇ അന്താരാഷ്ട്ര നാടൻ പന്തുകളി മത്സരം നടന്നു. ഒമാൻ, യു.എ.ഇ, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിൽനിന്നുള്ള കോട്ടയത്തുകാരായ പ്രവാസികൾ പങ്കെടുത്ത മത്സരം മസ്കത്തിലെ ഖുറം ഗ്രൗണ്ടിൽ ‘ പോരാട്ടം 2023’ എന്നപേരിലായിരുന്നു നടന്നത്.. കോട്ടയം നേറ്റീവ്ബാൾ അസോസിയേഷൻ മസ്ക്കത്തും കേരള നേറ്റീവ് ബാൾ അസോസിയേഷൻ യു.എ.ഇയും ഒ.ഐ.സി.സി ഒമാൻ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച ടൂർണമെന്റ് കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷെഫീർ ഉദ്ഘാടനം ചെയ്തു.
മറ്റു വിശിഷ്ട വ്യക്തികളും ചടങ്ങിൽ സംബന്ധിച്ചു. ടൂർണമെന്റിൽ ബഹ്റൈൻ ബി.കെ.എൻ.ബി.എഫ് ടീം വിജയികളായി. ഫൈനലിൽ യു.എ.ഇ സെവൻസ് ടീമിനെയാണ് പരാജയപ്പെടുത്തിയത്. ഉമ്മൻ ചാണ്ടി എവർ റോളിങ് ട്രോഫി, കെ.എന്‍.ബി.എ മസ്കത്ത്, കെ.എന്‍.ബി.എ യു.എ.ഇ, മറ്റ്വ്യക്തികളും നൽകിയ എവർ റോളിങ് ട്രോഫിയും വിജയികൾക്ക് സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.