സുഹാർ: ബാത്തിന സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘ബാത്തിനോത്സവം 2025’ സുഹാറിലെ അൽവാദി ഹോട്ടൽ ഗ്രൗണ്ടിൽ വെള്ളിയാഴ്ച അരങ്ങേറും. വൈകീട്ട് അഞ്ച് മണിക്ക് പരിപാടി ആരംഭിക്കും.
കേരളതദ്ദേശ സ്വയംഭരണ-എക്സ്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ബിദായ മുതൽ ബുറൈമി വരെയുള്ള 11 മേഖലകളിലെ ബാത്തിന സൗഹൃദ വേദി അംഗങ്ങൾ ഒരുക്കുന്ന ഘോഷയാത്ര മുഖ്യ ആകർഷണമായിരിക്കും. ചെണ്ടമേളം, പഞ്ചാവാദ്യം, പുലികളി, ദഫ് മുട്ട്, ഒപ്പന, താലപൊലി, വിവിധ ഇന്ത്യൻ കലാരൂപങ്ങൾ, കുട്ടികളുടെ പ്രകടനം, തുടങ്ങിയവ അരങ്ങേറും. തുടർന്ന് മസ്കത്ത് പഞ്ചവാദ്യ സംഘം അവതരിപ്പിക്കുന്ന പഞ്ചാവാദ്യം.
എഴുപതോളം നർത്തകിമാർ പങ്കെടുക്കുന്ന ‘നാട്യാഞ്ജലി’ എന്നിവയും നടക്കും. അൻവർ സാദത്ത്, ലക്ഷ്മി ജയൻ, ഫാസില ബാനു, കൗഷിക്, അനന്ത പത്മനാഭൻ, ദേവപ്രിയ, എന്നിവരുടെ ഗാനമേള, മ്യൂസിക് ഫ്യൂഷൻ, ഷാജി മാവേലിക്കരയും വിനോദ് കുറിയന്നൂർ ചേർന്ന് അവതരിപ്പിക്കുന്ന കോമഡി ഉത്സവവും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.