ബൈ​ക്ക​ർ ബ്ര​ദേ​ഴ്സ് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

മ​സ്ക​ത്ത്​: സു​ൽ​ത്താ​നേ​റ്റി​ലെ മോ​​ട്ടോ ബൈ​ക്ക്​ പ്രേ​മി​ക​ളു​ടെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ ബൈ​ക്ക​ർ ബ്ര​ദേ​ഴ്സി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ജ​ബ​ൽ അ​ഖ്ദ​റി​ലെ റി​സോ​ർ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു ലോ​ഗോ പ്ര​കാ​ശ​നം. ബൈ​ക്ക്​ സ​വാ​രി ഇ​ഷ്ട​പ്പെ​ടു​ന്ന വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ബൈ​ക്ക​ർ ബ്ര​ദേ​ഴ്സ് സം​യു​ക്ത യാ​ത്ര​ക​ൾ​ക്ക്​ പു​റ​മെ ബോ​ട്ടി​ങ്, ട്ര​ക്കി​ങ്, രാ​ത്രി ക്യാ​മ്പി​ങ്​ തു​ട​ങ്ങി​യ​വ​യും ന​ട​ത്താ​റു​ണ്ട്. ഒ​മാ​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച ഈ ​കൂ​ട്ടം മ​ധ്യേ​ഷ്യ​യി​ലേ​ക്കും യൂ​റോ​പ്പി​ലേ​ക്കും യാ​ത്ര​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ട്. സാ​ഹ​സി​ക​ത​ക്കൊ​പ്പം സു​ര​ക്ഷ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​ണ്​ യാ​ത്ര ന​ട​ത്താ​റു​ള്ള​തെ​ന്ന് ബൈ​ക്ക​ർ ബ്ര​ദേ​ഴ്സി​ലെ അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.​

Tags:    
News Summary - Biker Brothers logo launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT