ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ൽ മ​ബേ​ല​യു​ടെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ര​ക്ത​ദാ​ന ക്യാ​മ്പ്

ര​ക്ത​ദാ​ന ക്യാ​മ്പ് സംഘടിപ്പിച്ചു

മ​ബേ​ല: ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ൽ മ​ബേ​ല 12ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ബൗ​ഷ​ർ ര​ക്ത​ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച്​ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. 'ര​ക്തം ന​ൽ​കൂ ജീ​വ​ൻ ര​ക്ഷി​ക്കൂ'​എ​ന്ന സ​ന്ദേ​ശം വി​ളം​ബ​രം ചെ​യ്ത പ​രി​പാ​ടി​യി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കീ​ട്ട് മൂ​ന്നു വ​രെ ന​ട​ന്ന ര​ക്ത​ദാ​ന ക്യാ​മ്പി​ൽ മു​ന്നൂ​റി​ല​ധി​കം യൂ​നി​റ്റ് ര​ക്തം ബൗ​ഷ​ർ ര​ക്ത​ബാ​ങ്കി​ലേ​ക്ക് ന​ൽ​കാ​ൻ സാ​ധി​ച്ചു.

ര​ക്ത​ദാ​ന ക്യാ​മ്പ് ഇ​ന്ത്യ​ൻ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വും അ​ൽ മ​ബേ​ല ഇ​ന്ത്യ​ൻ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഇ​ൻ ചാ​ർ​ജു​മാ​യ എം. ​അം​ബു​ജാ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ വൈ​സ് ചെ​യ​ർ​മാ​നും മ​ബേ​ല ഇ​ന്ത്യ​ൻ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഇ​ൻ ചാ​ർ​ജു​മാ​യ സെ​യ്ദ് സ​ൽ​മാ​ൻ, അ​ൽ മ​ബേ​ല ഇ​ന്ത്യ​ൻ സ്കൂ​ൾ മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സു​ജി​ത്കു​മാ​ർ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT