മസ്കത്ത്: പ്രതീക്ഷ ഒമാെൻറ രക്തദാന ബോധവത്കരണ കാമ്പയിൻ ‘സ്നേഹത്തുള്ളികള്‍ 2017’ന് തുടക്കമായി. ഒരു വര്‍ഷം നീളുന്ന കാമ്പയിനാണ് ആരംഭിച്ചത്. സമൂഹത്തിൽ രക്തദാനത്തെ കുറിച്ച് അവബോധം ഉണ്ടാക്കുകയും കൂടുതല്‍ ആളുകളെ രക്തദാനത്തിന് പ്രോത്സാഹിപ്പിക്കുകയുമാണ് കാമ്പയിെൻറ ലക്ഷ്യമെന്ന് പ്രതീക്ഷ ഒമാന്‍ ഭാരവാഹികൾ അറിയിച്ചു.
ജെ.എം.ടി ഹാളിൽ നടന്ന പരിപാടി സംവിധായകന് മേജര്‍ രവി ഉദ്ഘാടനം ചെയ്തു. മലയാളം വിങ് കൺവീനർ ഭാസ്കരന് നായർ, മുന്‍ എം.പി ഡോ.കെ.എസ് മനോജ്, ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് അംഗം ഡോ.ബേബി സാം സാമുവൽ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു. പ്രതീക്ഷ ഒമാന്‍ പ്രസിഡൻറ് റജി.കെ. തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശശികുമാര്‍ സ്വാഗതവും ട്രഷറര്‍ ജയശങ്കര്‍ നന്ദിയും പറഞ്ഞു. ഷിലിൻ പൊയ്യാര അവതാരകനായിരുന്നു.
വിപിൻ വിശ്വനാഥ് ആയിരുന്നു പരിപാടിയുടെ കൺവീനർ. ചെണ്ടമേളം, ഗാനമേള, വണ്മാന് ഷോ, ഉപകരണ സംഗീതം, നാടന്‍ പാട്ട്, വിവിധ കലാപരിപാടികളും ഓണസദ്യയും പരിപാടികളുടെ ഭാഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.