യ​മ​നി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പു​സ്ത​ക വി​ത​ര​ണ ച​ട​ങ്ങി​ൽ​നി​ന്ന്

ഒ.​സി.​ഒ സ​ഹാ​യം; യ​മ​നി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി

മ​സ്ക​ത്ത്​: യ​മ​നി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ കൈ​ത്താ​ങ്ങു​മാ​യി ഒ​മാ​ൻ ചാ​രി​റ്റ​ബ്​​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഒ.​സി.​ഒ). ഒ.​സി.​ഒ​യു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ 2023-2024 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള വി​വി​ധ പാ​ഠ്യ​പ​ദ്ധ​തി​ക​ൾ​ക്കാ​യി 1.4 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണം അ​ൽ-​മ​ഹ്‌​റ​യി​ലെ യ​മ​ൻ ഗ​വ​ർ​ണ​ർ നി​ർ​വ​ഹി​ച്ചു.

അ​തേ​സ​മ​യം, തേ​ജ്​ ചു​ഴ​ലി​ക്കാ​റ്റി​ൽ നാ​ശം​വി​ത​ച്ച യ​മ​ന്​ കൈ​ത്താ​ങ്ങു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ഒ.​സി.​ഒ എ​ത്തി​യി​രു​ന്നു. അ​വ​ശ്യ​വ​സ്​​തു​ക്ക​ളും ഭ​ക്ഷ​ണ​ങ്ങ​ളു​മ​ട​ങ്ങി​യ 20 ഓ​ളം ട്ര​ക്കു​ക​ൾ യ​മ​നി​ലെ അ​ൽ മ​ഹ്‌​റ ഗ​വ​ർ​ണ​റേ​റ്റി​ലെ പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി. അ​ൽ​മ​ഹ്റ ഗ​വ​ർ​ണ​റേ​റ്റി​ലെ ഹു​സ്വൈ​ൻ, അ​ൽ ഗ​യ്ദ ഡി​സ്​​ട്രി​ക്ടു​ക​ളി​ലാ​ണ്​ തേ​ജ്​ ക​ന​ത്ത നാ​ശം വി​ത​ച്ച​ത്. ദു​രി​താ​ശ്വാ​സ പ​രി​പാ​ടി​യു​ടെ ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ യ​മ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത് തു​ട​രു​ക​യാ​ണെ​ന്ന് ഒ.​സി.​ഒ അ​റി​യി​ച്ചു. സ​ഹാ​യം ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ ബാ​ങ്ക് മ​സ്‌​ക​ത്ത്​ അ​ക്കൗ​ണ്ട് ന​മ്പ​ർ 0423010700010017, ബാ​ങ്ക് ദോ​ഫാ​ർ 01040609090001, ബാ​ങ്ക് നി​സ്​​വ​ 00122200222001 അ​ല്ലെ​ങ്കി​ൽ www.donate.om വ​ഴി അ​യ​ക്കാ​വു​ന്ന​താ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Books were given to students in Yemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.