തും​റൈ​ത്ത്​ വി​ലാ​യ​ത്തി​ൽ ന​ട​ക്കു​ന്ന ഒ​ട്ട​ക ഓ​ട്ട​മ​ത്സ​ര​ത്തി​ൽ​നി​ന്ന്​

തും​റൈ​ത്തി​ൽ ഒ​ട്ട​ക ഓ​ട്ട​മ​ത്സ​ര​ത്തി​ന്​ തു​ട​ക്കം

മ​സ്ക​ത്ത്​: കാ​യി​ക പ്രേ​മി​ക​ൾ​ക്ക്​ ആ​വേ​ശം​പ​ക​ർ​ന്ന്​ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ഒ​ട്ട​ക ഓ​ട്ട​മ​ത്സ​ര​ത്തി​ന്​ തു​ട​ക്ക​മാ​യി. വാ​ർ​ഷി​ക പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി റോ​യ​ൽ ക്യാ​മ​ൽ കോ​ർ​പ്‌​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച്​ റോ​യ​ൽ കോ​ർ​ട്ട് അ​ഫ​യേ​ഴ്‌​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ആ​റു​ദി​വ​സ​ത്തെ പ​രി​പാ​ടി തും​റൈ​ത്ത്​ വി​ലാ​യ​ത്തി​ലാ​ണ്​ ന​ട​ക്കു​ന്ന​ത്. 'അ​ൽ-​മ​ഹ​ല​ബ', 'അ​ൽ-​മ​സൈ​ന' തു​ട​ങ്ങി​യ പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ളി​ൽ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്നു​ള്ള ഒ​ട്ട​ക​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന​വ​രും ഉ​ട​മ​ക​ളും പ​ങ്കെ​ടു​ക്കും.

നാ​ലു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷം ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ്​ ഫൈ​ന​ൽ റൗ​ണ്ടി​ലെ പേ​രാ​ട്ട​ങ്ങ​ൾ അ​ര​ങ്ങേ​റു​ക.

Tags:    
News Summary - Camel race begins in Thumrait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT