ഒ​മാ​ൻ കാ​ൻ​സ​ർ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ വാ​ക്ക​ത്ത​ണി​ൽ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി അ​മി​ത്​ നാ​ര​ങ്ങി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ പ​ങ്കാ​ളി​ക​ളാ​യ​പ്പോ​ൾ

അ​ർ​ബു​ദം: ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി വാ​ക്ക​ത്ത​ൺ

മ​സ്ക​ത്ത്: അ​ർ​ബു​ദ​രോ​ഗ ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​മാ​ൻ കാ​ൻ​സ​ർ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ വാ​ക്ക​ത്ത​ണി​ൽ പ​ങ്കാ​ളി​ക​ളാ​യി ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും.

ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി അ​മി​ത്​ നാ​ര​ങ്ങി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​രും മ​റ്റും പ​​ങ്കെ​ടു​ത്തു.

അ​ർ​ബു​​ദ​രോ​ഗി​ക​ൾ​ക്ക്​ പ്ര​തീ​ക്ഷ​യു​ടെ കി​ര​ണ​ങ്ങ​ൾ പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​നാ​യി ഖു​റം നാ​ച്ചു​റ​ൽ പാ​ർ​ക്കി​ലാ​യി​രു​ന്നു ഒ​മാ​ൻ കാ​ൻ​സ​ർ അ​സോ​സി​യേ​ഷ​ന്റെ പ​തി​നെ​ട്ടാ​മ​ത് വാ​ക്ക​ത്ത​ൺ ന​ട​ന്ന​ത്. കോ​വി​ഡി​ന്‍റെ പി​ടി​യി​ല​മ​ർ​ന്ന​തി​നാ​ൽ 2019ൽ ​വാ​ക്ക​ത്ത​ൺ ന​ട​ന്നി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ​വ​ർ​ഷം ഓ​ൺ​ലൈ​നി​ലൂ​ടെ​യാ​യി​രു​ന്നു പ​​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന വാ​ക്ക​ത്ത​ണി​ൽ വ​നി​ത​ക​ള​ട​ക്കം നി​ര​വ​ധി​പേ​ർ പ​ങ്കാ​ളി​ക​ളാ​യി.

Tags:    
News Summary - Cancer: Awareness Walkathon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT