ശൈ​ത്യ​കാ​ലം: ഹീ​റ്റ​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​​​മ്പോ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം -​മെ​ഡ്ക്

മ​സ്ക​ത്ത്​: ശൈ​ത്യ​കാ​ലം ആ​ഗ​ത​മാ​കു​ന്ന​തോ​ടെ ഇ​ല​ക്ട്രി​ക് വാ​ട്ട​ര്‍ ഹീ​റ്റ​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് മ​സ്‌​ക​ത്ത് ഇ​ല​ക്ട്രി​സി​റ്റി ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ ക​മ്പ​നി (മെ​ഡ്ക്). വ​രും​ദി​വ​സ​ങ്ങ​ളി​ൽ ത​ണു​പ്പ് ശ​ക്ത​മാ​കു​ന്ന​തോ​ടെ ആ​ളു​ക​ൾ ഹീ​റ്റ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചു​തു​ട​ങ്ങും. പ​ല​രും മാ​സ​ങ്ങ​ൾ​ക്കു​ ശേ​ഷ​മാ​യി​രി​ക്കും​ ഹീ​റ്റ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടാ​കു​ക. ഈ ​ഒ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്ന​ത്. ഹീ​റ്റ​റി​ന്റെ സ്വി​ച്ച് ഓ​ഫാ​ക്കി​യ​ശേ​ഷം ചൂ​ടു​ള്ള വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. സ്വി​ച്ച്​ ബോ​ർ​ഡി​ലെ ത​ക​രാ​റോ ഘ​ടി​പ്പി​ച്ച​തി​ലു​ണ്ടാ​യ പ്ര​ശ്നം​മൂ​ല​മോ വൈ​ദ്യു​താ​ഘാ​തം ഏ​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്​. ഗു​ണ​നി​ല​വാ​ര​മു​ള്ള ഹീ​റ്റ​റു​ക​ള്‍ തി​ര​ഞ്ഞെ​ടു​ക്കു​ക​യും സ്ഥാ​പി​ക്കാ​ൻ ലൈ​സ​ന്‍സു​ള്ള ഇ​ല​ക്ട്രീ​ഷ്യ​ന്റെ സ​ഹാ​യം തേ​ടു​ക​യും വേ​ണം. 

Tags:    
News Summary - Caution should be exercised when using heaters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT