മസ്കത്ത്: വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ (സി.പി.എ) സഹകരണത്തോടെ ദാഖിലിയയിലെ കുപ്പിവെള്ള വിതരണ ഫാക്ടറിയിൽ പരിശോധന നടത്തി. ബോട്ടിലുകളിൽ കാലഹരണപ്പെട്ട തീയതികൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു പരിശോധന.
ചില പൗരന്മാരിൽനിന്ന് ചില പരാതികളും ലഭിച്ചിരുന്നു. ഇത്തരത്തിലുള്ള തെറ്റായ കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്യണമെന്ന് സി.പി.എ ആവശ്യപ്പെട്ടു. ഉപഭോക്തൃ സംരക്ഷണനിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ വിതരണക്കാർ തയാറാകണമെന്നും നിദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.