മസ്കത്ത്: ഉപഭോക്തൃ സംരക്ഷണ സമിതി (സി.പി.എ) മത്ര വിലായത്തിലെ മാർക്കറ്റിലും കടകളിലും പരിശോധന നടത്തി. ഉപഭോക്തൃ സംരക്ഷണ നിയമവും നിയന്ത്രണവും കടകൾ എത്രത്തോളം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായായിരുന്നു 62 കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. ഉപഭോക്താവിന്റെ സുരക്ഷക്കും ആരോഗ്യത്തിനും ഹാനികരമായേക്കാവുന്ന കാര്യങ്ങളിൽനിന്ന് സംരക്ഷിക്കാനും സുരക്ഷിത ഉപഭോക്തൃ വിപണി കണ്ടെത്താനുമുള്ള ശ്രമങ്ങളുടെയും ഭാഗമായിരുന്നു പരിശോധന.
കാലാവധി കഴിഞ്ഞ 45 സാധനങ്ങൾ പിടിച്ചെടുത്തു. ഉപഭോക്തൃ സംരക്ഷണ നിയമവും അതിന്റെ ചട്ടങ്ങളും പാലിക്കാത്തതിന് 30 മുന്നറിയിപ്പും നൽകി. കൂടാതെ, 151 അനധികൃത സൈനിക വസ്ത്രങ്ങളും പിടിച്ചെടുത്തു. സൈനികമോ സമാനമായതോ ആയ വസ്ത്രങ്ങൾ, ഉപകരണങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നതും വിൽപന നടത്തുന്നതും ശിക്ഷാർഹമാണ്. ചില നിയമലംഘകർക്കെതിരെ ജപ്തി നടപടികൾക്ക് ഉത്തരവിട്ടിട്ടുണ്ട്. അവരുടെ കാര്യത്തിൽ ഭരണപരവും നിയമപരവുമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരുകയാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.