മസ്കത്ത്: അനധികൃത ഫോൺ ക്രെഡിറ്റ് കാർഡ് ഇടപാടിനെതിരെ നടപടിയുമായി റോയൽ ഒമാൻ പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് ഏഷ്യൻ പൗരത്വമുള്ള രണ്ട് പേരെ പിടികൂടി.
വിദേശ കമ്പനികളുടെ ഉടമസ്ഥതയിലുള്ള ഫോൺ ക്രെഡിറ്റ് കാർഡുകൾ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത് പ്രാദേശികമായി വിപണനം ചെയ്യാനുള്ള അനധികൃത പ്രവർത്തനവുമായി ബന്ധപ്പെട്ടായിരുന്നു ഇവരുടെ അറസ്റ്റ്. നിയമ നടപടികൾ സ്വീകരിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.