???????? ??????????? ???????????? ??????????? ???????

ദോഫാറിലെ മസീറയിലെയും ലോക്​ഡൗൺ സുപ്രീം കമ്മിറ്റി നീട്ടി

മസ്​കത്ത്​: ദോഫാർ ഗവർണറേറ്റിലും മസീറയിലും ഏർപ്പെടുത്തിയിരിക്കുന്ന ലോക്​ഡൗൺ നീട്ടാൻ ഒമാനിലെ കോവിഡ്​ വ്യാപനത്തെ പ്രതിരോധിക്കുന്നതിനുള്ള സുപ്രീം കമ്മിറ്റിയുടെ യോഗം തീരുമാനിച്ചു. ആഭ്യന്തര മന്ത്രി സയ്യിദ്​ ഹമൂദ്​ ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ നടന്ന സുപ്രീം കമ്മിറ്റിയുടെ പ്രതിവാര യോഗം രാജ്യത്തെ മഹാമാരിയുടെ ഏറ്റവും പുതിയ സാഹചര്യങ്ങളും വ്യാപനം തടയാൻ കൈകൊണ്ട നടപടികളും അവലോകനം ചെയ്​തു.

ദോഫാർ, മസീറ ലോക്​ഡൗണുകൾ ജൂലൈ 17നാണ്​ അവസാനിക്കേണ്ടിയിരുന്നത്​. ഇത്​ ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ നീട്ടാനാണ്​ സുപ്രീം കമ്മിറ്റി തീരുമാനിച്ചത്​. ജൂൺ 13മുതലാണ്​ രണ്ടിടങ്ങളിലും ലോക്​ഡൗൺ നിലവിൽ വന്നത്​. ജൂലൈ മൂന്ന്​ വരെയായിരുന്നു ആദ്യ ഘട്ടം. ഇത്​ പിന്നീട്​ ജൂലൈ 17 വരെ നീട്ടുകയായിരുന്നു. സ്വദേശികൾക്ക്​ വിദേശ യാത്രക്ക്​ അനുമതി നൽകാനും സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. യാത്രയിലും ഒമാനിലേക്ക്​ തിരിച്ചെത്തു​േമ്പാഴും കർശന ആരോഗ്യ, സുരക്ഷാ മുൻകരുതൽ നടപടികൾ പാലിക്കുന്നുവെന്ന്​ ഉറപ്പാക്കണം. വിമാനയാത്ര സംബന്ധിച്ച നടപടിക്രമങ്ങൾ ബന്ധപ്പെട്ട അധികൃതർ വൈകാതെ പുറപ്പെടുവിക്കും.

സ്വദേശികളിലും വിദേശികളിലും ഉയരുന്ന രോഗ വ്യാപനത്തിലും മരണനിരക്കിലും സുപ്രീം കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി. രോഗബാധിതരുമായുള്ള സമ്പർക്കവും സന്ദർശനങ്ങളുമാണ്​ ഒമാനികളുടെ മരണനിരക്ക്​ ഉയരാൻ കാരണമെന്ന്​ രോഗം വിലയിരുത്തി. സ്വദേശികളും വിദേശികളും പരമാവധി മുൻ കരുതൽ നടപടികൾ പുലർത്തുകയും രോഗവ്യാപനവും മരണവും കുറക്കുന്നതിനുള്ള പ്രതിരോധ നടപടികൾ പാലിക്കുകയും വേണമെന്ന്​ സുപ്രീം കമ്മിറ്റി ചൂണ്ടികാട്ടി.

 

Tags:    
News Summary - dhofar masirah lockdown extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.