മസ്കത്ത്: വത്തിക്കാൻ പ്രതിനിധി ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി ഫോണിലൂടെ സംസാരിച്ചു. രാജ്യങ്ങളുമായി ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റ് തലവൻ ബിഷപ് പോൾ റിച്ചാഡ് ഗല്ലഗറിയാണ് ഫോണിൽ സംസാരിച്ചത്. വത്തിക്കാനും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
രാഷ്ട്രങ്ങൾക്കിടയിൽ ക്ഷേമത്തിനും ഐക്യത്തിനുംവേണ്ടി ക്രിയാത്മക സഹകരണവും പരസ്പരതാൽപര്യങ്ങളും പ്രോത്സാഹിപ്പിക്കുമെന്ന് ഇരുവരും പറഞ്ഞു. ഇറാൻ വിദേശകാര്യമന്ത്രി ഡോ. ഹുസൈൻ അമീർ അബ്ദുല്ല ഹിയാനിയും ഒമാൻ വിദേശകാര്യ മന്ത്രിയുമായി ഫോണിലൂടെ സംസാരിച്ചു.
ഉഭയകക്ഷി സഹകരണത്തിന്റെ ചട്ടക്കൂടിനുള്ളിൽ പരസ്പര താൽപര്യമുള്ള നിരവധി വിഷയങ്ങൾ ചർച്ചചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.