അ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ലു​ലു​വി​ൽ 'ഡി​സ്ക​വ​ർ അ​മേ​രി​ക്ക'​കാ​മ്പ​യി​ന്​ തു​ട​ക്കം

മ​സ്ക​ത്ത്​: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ 'ഡി​സ്ക​വ​ർ അ​മേ​രി​ക്ക'​കാ​മ്പ​യി​ന്‍റെ ഏ​ഴാം പ​തി​പ്പി​ന്​​ തു​ട​ക്കം. തി​ര​ഞ്ഞെ​ടു​ത്ത ഔ​ട്ട്‌​ല​റ്റു​ക​ളി​ൽ ഒ​ക്ടോ​ബ​ർ 17 വ​രെ ന​ട​ക്കു​ന്ന കാ​മ്പ​യി​നി​ൽ യു.​എ​സി​ൽ​നി​ന്നു​ള്ള പ്ര​ത്യേ​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശ്രേ​ണി​യാ​ണ് ഒ​രു​ക്കി​യ​ത്. അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള ഭ​ക്ഷ​ണ​വും ആ​രോ​ഗ്യ സൗ​ന്ദ​ര്യ ഉ​ൽ​പ​ന്ന​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ബൗ​ഷ​റി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​മാ​നി​ലെ യു.​എ​സ്​ അം​ബാ​സ​ഡ​ർ ലെ​സ്ലി എം. ​സോ നി​ർ​വ​ഹി​ച്ചു.

ഒ​മാ​നും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള വാ​ണി​ജ്യ പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഡി​സ്‌​ക​വ​ർ അ​മേ​രി​ക്ക ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്ന്​ അം​ബാ​സ​ഡ​ർ സോ ​പ​റ​ഞ്ഞു. ഫ്രോ​സ​ൺ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ​ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ൾ, ഓ​ർ​ഗാ​നി​ക് പ​ല​ച​ര​ക്ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ ല​ഭ്യ​മാ​ണ്. ഇ​വ​യി​ൽ പ​ല​തും പ്ര​​ത്യേ​ക ഓ​ഫ​റു​ക​ളി​ൽ ല​ഭ്യ​മാ​ണ്. ലു​ലു സ്റ്റോ​റു​ക​ളി​ലെ പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ളി​ലൂ​ടെ അ​മേ​രി​ക്ക​ൻ പ​ല​ഹാ​ര​ങ്ങ​ൾ രു​ചി​ച്ചു​ നോ​ക്കാ​മെ​ന്ന്​ ലു​ലു ഒ​മാ​ൻ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ഷ​ബീ​ർ കെ.​എ. പ​റ​ഞ്ഞു.

Tags:    
News Summary - Discover America at Lulu with American products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT