മസ്കത്ത്: ഗസ്സയിൽനിന്ന് ഫലസ്തീൻ ജനതയെ നിർബന്ധിച്ചുകുടിയിറക്കുമെന്ന ഇസ്രായേൽ ഉദ്യോഗസ്ഥരുടെ പരമാർശത്തിനെതിരെ ഉറച്ച നിലപാടുമായി ഒമാൻ. ഇസ്രായേൽ ഉദ്യോഗസ്ഥർ നടത്തിയ പരാമർഷത്തെ നിരസിക്കുകയും അസന്നിഗ്ധമായി അപലപിക്കുകയും ചെയ്തു. ഗസ്സ മുനമ്പ് അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളുടെ അവിഭാജ്യ ഘടകമാണെന്ന ഒമാന്റെ നിലപാട് വീണ്ടും വിദേശകാര്യ മന്ത്രാലയം ഉറപ്പിച്ചു പറഞ്ഞു. ഇസ്രായേൽ അധിനിവേശമാക്കിയ എല്ലാ ഫലസ്തീൻ ദേശങ്ങളിൽ നിന്നും പിൻവാങ്ങണമെന്നും 1967 ലെ അതിർത്തികളുടെ അടിസ്ഥാനത്തിൽ ജറൂസലേം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും വിദേശകാര്യമന്ത്രാലയം പ്രസതാവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.