മസ്കത്ത്: ഡ്രോണുകൾ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് ഒമാനിൽ ഇനി തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം. സിവിൽ ഏവിയേഷൻ നിയമങ്ങളുടെ ലംഘനം ചുമത്തി ആറുമാസം മുതൽ മൂന്ന് വർഷംവരെ തടവുശിക്ഷ നൽകുന്നതിനാണ് പരിഷ്കരിച്ച ഒമാനി ശിക്ഷ നിയമം വ്യവസ്ഥ ചെയ്യുന്നത്. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയില്ലാതെയും ലൈസൻസ് ഇല്ലാതെയും ഡ്രോണുകൾ പറത്തുന്നത് നിയമവിരുദ്ധമാണെന്ന് ശിക്ഷനിയമത്തിലെ 144ാം ആർട്ടിക്കിൾ പറയുന്നു.
ഡ്രോണുകൾ ഉപയോഗിച്ചുള്ള ചിത്രമെടുക്കൽ, മാപ്പിങ്, ഡ്രോയിങ് തുടങ്ങിയ പ്രവർത്തനങ്ങളും നിരോധനത്തിെൻറ പരിധിയിൽ വരും. അനധികൃത ഡ്രോണുകൾ വ്യോമ സുരക്ഷക്കും ജനങ്ങളുടെ സ്വകാര്യതക്കും സുരക്ഷക്കും ഭീഷണിയാകുന്നത് കണക്കിലെടുത്താണ് നിയമം കർക്കശമാക്കിയത്. ഡ്രോണുകൾ ഉപയോഗിക്കുന്നതിന് നേരത്തേ അനുമതി നിർബന്ധമാക്കിയിരുന്നു. അനുമതിക്കായി 10 മുതൽ 15 വരെ അപേക്ഷകളാണ് ഒാരോ മാസവും സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റിക്ക് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.