മസ്കത്ത്: ഒമാൻ ചരക്കുനീക്കവും കൈമാറ്റവും വിതരണവും ആധുനികവത്കരിക്കുന്നതിെൻറ സാധ്യതകൾ തേടുന്നു. ഇൗ മേഖലയിൽ ആളില്ലാപേടകങ്ങൾ (ഡ്രോണുകൾ) ഉപയോഗിക്കുന്നതിെൻറ സാധ്യതകൾ വികസിപ്പിെച്ചടുക്കുന്നത് സംബന്ധിച്ച പഠനം നടത്തുന്നതിനായി ഒമാൻ ടെക്നോളജി ഫണ്ടും (ഒ.ടി.എഫ്), ട്രാൻസ്പോർേട്ടഷൻ നെറ്റ്വർക്ക് കമ്പനിയായ കാരീമും ധാരണപത്രം ഒപ്പുവെച്ചു. ധാരണപ്രകാരം ആദ്യഘട്ടത്തിൽ ചരക്കുനീക്കം വിതരണ മേഖലകളിൽ ആധുനിക അൺമാൻഡ് ഏരിയൽ വെഹിക്കിൾ സാേങ്കതികത (യു.എ.വി) ഉപയോഗിച്ചുള്ള സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കാൻ ഇരു സ്ഥാപനങ്ങളും സഹകരിച്ച് പ്രവർത്തിക്കും. ആദ്യഘട്ടം മൂന്നുമാസമാണ് നീളുക.
പൊതുവായുള്ള ചരക്ക് വിതരണത്തിനുപുറമെ എണ്ണ പ്രകൃതിവാതക മേഖലയിലെ ചരക്കുവിതരണവും ഇതിൽ ഉൾപ്പെടും. തുടർന്ന് കര ഗതാഗത സേവനങ്ങൾ വികസിപ്പിെച്ചടുക്കുന്നതിെൻറ ഭാഗമായി സംയുക്ത സംരംഭത്തിൽ ഏർപ്പെടുന്നതിെൻറ സാധ്യതകളും പരിശോധിക്കും. ഇൗ വർഷം അവസാനത്തോടെ ഇൗ മേഖലയിൽ തന്ത്രപ്രധാന കരാറിൽ ഒപ്പുവെക്കാൻ ലക്ഷ്യമിട്ടാണ് സാധ്യത പരിശോധന സംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പുവെച്ചതെന്ന് ഒമാൻ ടെക്നോളജി ഫണ്ട് സി.ഇ.ഒ യൂസുഫ് അൽ ഹാർത്തി പറഞ്ഞു. മർഹബ ടാക്സിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ കാരീമിന് അടുത്തിടെ ഗതാഗത വാർത്താവിനിമയ മന്ത്രാലയം അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.