ഒമാനിൽ ബലിപെരുന്നാളിന്​ ഒരാഴ്​ച പൊതുഅവധി

മസ്​കത്ത്​: രാജ്യത്ത്​ ബലിപെരുന്നാളി​​െൻറ ഭാഗമായി മൂന്ന്​ ദിവസം കൂടി  പൊതു അവധി നൽകി ദിവാൻ ഒാഫ്​ റോയൽ കോർട്ട്​ ഉത്തരവ്​ പുറപ്പെടുവിച്ചു. പുതിയ ഉത്തരവ്​ പ്രകാരം ജൂലൈ 30 വ്യാഴാഴ്​ച മുതൽ ആഗസ്​റ്റ്​ ആറ്​ വ്യാഴാഴ്​ച വരെ രാജ്യത്തെ സർക്കാർ-സ്വകാര്യ സ്​ഥാപനങ്ങൾക്ക്​ അവധിയായിരിക്കും. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീക്കി​​െൻറ നിർദേശപ്രകാരമാണ്​ ദിവാൻ ഒാഫ്​ റോയൽ കോർട്ടി​​െൻറ ഉത്തരവ്​. നേരത്തേ ജൂലൈ 30 മുതൽ ആഗസ്​റ്റ്​ മൂന്ന്​ വരെയായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്​. പെരുന്നാൾ പൊതുഅവധിക്ക്​ ശേഷമുള്ള വാരാന്ത്യ അവധിയും കഴിഞ്ഞ്​ ആഗസ്​റ്റ്​ ഒമ്പതിനായിരിക്കും അടുത്ത പ്രവർത്തിദിനമെന്ന്​ ദിവാൻ ഒാഫ്​ റോയൽ കോർട്ടി​​െൻറ ഉത്തരവിൽ പറയുന്നു.
Tags:    
News Summary - Eid Al Adha holidays in Oman extended oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.