മസ്കത്ത്: പ്രവർത്തനം അവസാനിപ്പിച്ചതോ പുതുക്കാത്തതോ ആയ ബിസിനസ് പ്രവർത്തനങ്ങളെ വാണിജ്യ രേഖകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്ന് വാണിജ്യം, വ്യവസായം, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു.
വിപണിയെ നിയന്ത്രിക്കാനും എല്ലാ സജീവ വാണിജ്യ രേഖകളും പ്രവർത്തനക്ഷമമായ ബിസിനസുകളെ കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിന് എതിർപ്പ് ആഗ്രഹിക്കുന്ന കമ്പനികൾ ഈ അറിയിപ്പ് വന്ന തീയതി മുതൽ മുപ്പത് ദിവസത്തിനുള്ളിൽ ഒരു എതിർപ്പ് ഫോം സമർപ്പിക്കേണ്ടതുണ്ട്.
മന്ത്രാലയത്തിന്റെ അറിയിപ്പിൽ നൽകിയിട്ടുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്തോ soce@tejarah.gov.om എന്ന ഈമെയിൽ വഴിയോ അറിയിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.