പ്രവർത്തനരഹിതമായ കമ്പനികളെ വാണിജ്യ രേഖയിൽനിന്ന് ഒഴിവാക്കും
text_fieldsമസ്കത്ത്: പ്രവർത്തനം അവസാനിപ്പിച്ചതോ പുതുക്കാത്തതോ ആയ ബിസിനസ് പ്രവർത്തനങ്ങളെ വാണിജ്യ രേഖകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്ന് വാണിജ്യം, വ്യവസായം, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു.
വിപണിയെ നിയന്ത്രിക്കാനും എല്ലാ സജീവ വാണിജ്യ രേഖകളും പ്രവർത്തനക്ഷമമായ ബിസിനസുകളെ കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിന് എതിർപ്പ് ആഗ്രഹിക്കുന്ന കമ്പനികൾ ഈ അറിയിപ്പ് വന്ന തീയതി മുതൽ മുപ്പത് ദിവസത്തിനുള്ളിൽ ഒരു എതിർപ്പ് ഫോം സമർപ്പിക്കേണ്ടതുണ്ട്.
മന്ത്രാലയത്തിന്റെ അറിയിപ്പിൽ നൽകിയിട്ടുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്തോ soce@tejarah.gov.om എന്ന ഈമെയിൽ വഴിയോ അറിയിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.