മസ്കത്ത്: പ്രവാസി തൊഴിലാളികളുടെ അനധികൃത താമസസ്ഥലത്തിനെതിരെ നടപടിയുമായി വടക്കൻ ബാത്തിന മുനിസിപ്പാലിറ്റി. മുനിസിപ്പാലിറ്റിയുടെ ഇമ്മീഡിയറ്റ് റിമൂവൽ കമ്മിറ്റി വസതി കെട്ടിടം പൊളിച്ചുമാറ്റി.
സഹം വിലായത്തിലെ ആധുനിക റെസിഡൻഷ്യൽ പരിസരത്ത് പ്രവാസി തൊഴിലാളികൾക്കായി നിർമ്മിച്ചിരുന്ന അനധികൃത വസതിയാണ് പൊളിച്ച് നീക്കിയത്.
അനധികൃത നിർമ്മാണങ്ങൾക്കെതിരെ തുടർച്ചയായ നടപടികളുടെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് കെട്ടിടം ഇടിച്ചുനിരത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.