ലോക്​ഡൗൺ കാലത്ത്​ മികവുറ്റ സേവനവുമായി അൽ മസ്​റ

മസ്​കത്ത്​: ലോക്​ഡൗൺ കാലത്ത്​ മികവുറ്റ ഉപഭോക്​തൃ സേവനവുമായി അൽ മസ്​റ ഒാൺലൈൻ സ്​റ്റോർ . ഉപഭോക്​താക്കൾക്ക്​ ആവശ്യമായ പഴങ്ങളും പച്ചക്കറികളും മറ്റ്​ നിത്യോപയോഗ ഉൽപന്നങ്ങളും മിതമായ വിലക്ക്​ വീട്ടുപടിക്കൽ എത്തിക്കുന്നതിന്​ അൽ മസ്​റയെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ട്​. മൂന്നുമാസം മുമ്പാണ്​ അൽ മസ്​റ പ്രവർത്തനമാരംഭിച്ചത്​. ഇക്കാലയളവിനുള്ളിൽ ഗുണനിലവാരത്തിലും വിലയിലും ഉപഭോക്​താക്കളുടെ വിശ്വാസ്യത ആർജിച്ച്​ കൂടുതൽ ഉത്പന്നങ്ങളും സേവനങ്ങളും കൃത്യസമയത്ത്​ തന്നെ എത്തിച്ചുനൽകുന്നതിൽ മറ്റേതൊരു ഒാൺലൈൻ ഗ്രോസറി ഷോപ്പിനേക്കാളും മുന്നിലെത്താൻ തങ്ങൾക്ക്​ സാധിച്ചതായി അൽ മസ്​റ പത്രകുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ 20 വർഷമായി ഒമാനിൽ പഴം-പച്ചക്കറി, ഭക്ഷ്യോത്​പന്ന വിപണന രംഗത്ത്​ പ്രവർത്തിക്കുന്ന സുഹുൽ അൽ ഫൈഹ ഗ്രൂപ്പാണ്​ അൽ മസ്​റക്ക്​ വേണ്ട പിന്തുണ നൽകുന്നത്​. ലോക്​ഡൗൺ സമയത്ത്​ പുറത്തിറങ്ങാതെ നിങ്ങളുടെ അടുക്കളയിലേക്ക്​ വേണ്ട നിത്യോപയോഗ സാധനങ്ങൾ പുതുമയോടെ വീട്ടുപടിക്കലെത്തിക്കാൻ www.almazra.com വെബ്​സൈറ്റിൽ ലോഗിൻ ചെയ്യാം.
Tags:    
News Summary - experience al mazra online store oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.