indian embassy oman 897

ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജ ഫോൺ കാളുകൾ; മുന്നറിയിപ്പുമായി അധികൃതർ

മസ്കത്ത്​: മസ്കത്ത്​ ഇന്ത്യൻ എംബസിയുടെ പേരിൽ നടക്കുന്ന വ്യാജ ഫോൺ കാളുകൾക്കെതിരെ ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക്​ മുന്നറിയിപ്പുമായി അധികൃതർ. എംബസിയിൽനിന്നാണെന്ന്​ പറഞ്ഞ്​ പലരും ഫോൺ വിളിച്ച്​ ഇന്ത്യൻ പൗന്മാരെ സമ്പത്തികമായി ചൂഷണം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്​. ഇതേ തുടർന്നാണ്​ ഇത്തരം ഫോൺ കാളുകൾക്കെതിരെ ജാഗ്രത പാലിക്ക​ണമെന്ന്​ ട്വിറ്റർ അക്കൗണ്ടിലൂടെ എംബസി മുന്നറിയിപ്പ്​ നൽകിയത്​.

രേഖകളുമായി ബന്ധപ്പെട്ട് തെറ്റുകളുണ്ടെന്നും ഇതു ശരിയാക്കാൻ പണം ആവശ്യമുണ്ടെന്നും ഉടന്‍ തുക അടക്കണമെന്നും ആവശ്യപ്പെട്ടാണ്​ പലർക്കും കാളുകൾ ലഭിക്കുന്നത്. എന്നാല്‍, ആളുകളില്‍നിന്ന്​ വ്യക്​തിപരമായ വിവരങ്ങളോ പെയ്‌മെന്റുകളോ ഒന്നും തന്നെ ഫോണിലൂടെ ആവശ്യപ്പെടുകയില്ലെന്ന് എംബസി അധികൃതര്‍ വ്യക്​തമാക്കി. അത്തരം കാര്യങ്ങള്‍ യഥാര്‍ഥ ഇ-മെയിലിലൂടെ മാത്രമേ ചോദിക്കുകയുള്ളൂ. ആർക്കെങ്കിലും ഇത്തരം കാളുകൾ ലഭിച്ചാൽ inf.muscat@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ എംബസിയെ അറിയിക്കണ​മെന്നും അധികൃതർ പറഞ്ഞു. 

Tags:    
News Summary - Fake phone calls in the name of Indian Embassy; Authorities with warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.