മസ്കത്ത്: ഗസ്സയിലെ ഫലസ്തീൻ അഭയാർഥികൾ താമസിക്കുന്ന സ്കുളിന് നേരെ ഇസ്രായേൽ നടത്തിയ റോക്കറ്റ് ആക്രമണത്തെ ഒമാൻ അപലപിച്ചു. ഗസ്സക്ക് സമീപമുള്ള അൽ ദറാജിലെ അൽ താബീ സ്കൂളിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ നൂറോളം പേർക്ക് ജീവഹാനി സംഭവിച്ചിരുന്നു. ഇസ്രായേലിന്റെ ക്രൂരമായ അക്രമണത്തിന് ഇരയായവർക്ക് അഭയ സ്ഥലമായിരുന്ന സ്കൂളിലാണ് മൃഗീയമായ ആക്രമണം നടന്നത്. സ്കൂളുകൾക്കും സാധാരണ ജനങ്ങൾക്കും നേരെയുള്ള ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കെതിരെയുള്ള ലംഘനമാണെന്നും അന്താരാഷ്ട്ര പ്രമേയങ്ങളുടെ നിയമ സാധുത തള്ളിക്കളയുന്നതാണെന്നും ഒമാൻ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.