ജി.​സി.​സി വി​സ​യു​ള്ള​വ​ർ​ക്ക് ഒ​മാ​നി​ലേ​ക്ക്​ ഇ​നി എ​വി​ടെ​നി​ന്നും വ​രാം

മ​സ്ക​ത്ത്​: ജി.​സി.​സി ക​മേ​ഴ്​​സ്യ​ൽ പ്ര​ഫ​ഷ​ന​ൽ വി​സ​യു​ള്ള​വ​രു​ടെ​​ ഒ​മാ​നി​ലേ​ക്കു​ള്ള യാ​ത്ര കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കി അ​ധി​കൃ​ത​ർ. യാ​ത്ര​വി​ല​ക്കു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നൊ​ഴി​കെ വ​രു​ന്ന വി​ദേ​ശി​ക​ൾ​ക്ക്​ സു​ൽ​ത്താ​നേ​റ്റി​ൽ ഓ​ൺ അ​റൈ​വ​ൽ വി​സ ല​ഭ്യ​മാ​കും.

ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട്​ അ​ധി​കൃ​ത​ർ വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ക്കും ട്രാ​വ​ല്‍ ഏ​ജ​ന്‍സി​ക​ള്‍ക്കും ന​ല്‍കി​യ സ​ര്‍ക്കു​ല​റി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് ഡ​യ​റ​ക്​​ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് പാ​സ്‌​പോ​ർ​ട്സ് ആ​ൻ​ഡ് റ​സി​ഡ​ന്‍സ് വി​ഭാ​ഗ​ത്തി​ന്റെ നി​ര്‍ദേ​ശ​പ്ര​കാ​ര​മാ​ണ് ഒ​മാ​ന്‍ എ​യ​ര്‍പോ​ർ​ട്സ് വി​ഭാ​ഗം സ​ര്‍ക്കു​ല​ര്‍ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തേ ഇ​ത്, ഏ​തു​ രാ​ജ്യ​ങ്ങ​ളി​​ലാ​ണോ വി​സ​യു​ള്ള​ത്​ അ​വി​ടെ​നി​ന്നു വ​രു​ന്ന​വ​ർ​ക്കു​ മാ​ത്ര​മേ ല​ഭ്യ​മാ​യി​രു​ന്നു​ള്ളൂ. ഇ​ത്ത​ര​ത്തി​ൽ വി​സ​യി​ല്ലാ​തെ സു​ൽ​ത്താ​നേ​റ്റി​ൽ എ​ത്താ​ൻ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ വി​സ​ക്ക്​ ചു​രു​ങ്ങി​യ​ത്​ മൂ​ന്നു​ മാ​സ​ത്തെ​യെ​ങ്കി​ലും കാ​ലാ​വ​ധി ഉ​ണ്ടാ​യി​രി​ക്ക​ണം. യാ​ത്ര​വി​ല​ക്കു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്ക്​ ഈ ​സേ​വ​നം ല​ഭ്യ​മാ​യി​രി​ക്കി​ല്ല.

മാ​ര്‍ക്ക​റ്റി​ങ് എ​ക്‌​സി​ക്യൂ​ട്ടി​വ്, സെ​യി​ല്‍സ് മാ​നേ​ജ​ര്‍, സെ​യി​ല്‍സ് പ്ര​മോ​ട്ട​ര്‍, മാ​ര്‍ക്ക​റ്റി​ങ്​ മാ​നേ​ജ​ര്‍, സെ​യി​ല്‍സ് എ​ക്‌​സി​ക്യൂ​ട്ടി​വ് തു​ട​ങ്ങി വി​വി​ധ ത​സ്​​തി​ക​ക​ളാ​ണ്​ ക​മേ​ഴ്​​സ്യ​ൽ പ്ര​ഫ​ഷ​ന​ൽ വി​സ​യു​ടെ പ​രി​ധി​യി​ൽ വ​രു​ക​യെ​ന്ന്​ യാ​ത്രാ​മേ​ഖ​ല​യി​ലു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ൾ​ക്ക്​​ ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ന്ന​താ​ണ്​ പു​തി​യ നി​ർ​ദേ​ശ​മെ​ന്ന്​ സ്​​കൈ റെ​യ്​​സ്​ ഗ്ലോ​ബ​ൽ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ സി. ​മു​ഹ​മ്മ​ദ്​ റ​സ​ൽ പ​റ​ഞ്ഞു.

Tags:    
News Summary - GCC visa holders can now come to Oman from anywhere

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT