ധാ​ന്യം, ഇ​റ​ച്ചി, എ​ണ്ണ ഇ​ന​ങ്ങ​ൾ​ക്ക്​ വ​ർ​ധ​ന ഒമാനിൽ പ​ഴം-​പ​ച്ച​ക്ക​റി വി​ല​യി​ൽ കു​റ​വ്​

മ​സ്ക​ത്ത്: ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ പ​ച്ച​ക്ക​റി വി​ല 11.6 ശ​ത​മാ​നം കു​റ​ഞ്ഞ​താ​യി സ​ർ​ക്കാ​ർ റി​പ്പോ​ർ​ട്ട്. പ​ഴ വ​ർ​ഗ​ങ്ങ​ൾ, പാ​ൽ-​മു​ട്ട ഇ​ന​ങ്ങ​ൾ, ക​ട​ൽ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ​ക്കും വി​ല​ക്കു​റ​വു​ണ്ടാ​യി. നാ​ഷ​ന​ൽ സ്​​റ്റാ​റ്റി​സ്​​റ്റി​ക്ക​ൽ ആ​ൻ​ഡ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെൻറ​ർ പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ പ​ഴ വ​ർ​ഗ​ങ്ങ​ൾ​ക്ക് 2.95 ശ​ത​മാ​ന​വും ക​ട​ൽ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ​ക്ക് 5.13 ശ​ത​മാ​ന​വും വി​ല കു​റ​ഞ്ഞി​ട്ടു​ണ്ട്.

എ​ന്നാ​ൽ റൊ​ട്ടി, ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ, ഇ​റ​ച്ചി, എ​ണ്ണ ഇ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക് വി​ല വ​ർ​ധി​ച്ചു. റൊ​ട്ടി, ധാ​ന്യ​ങ്ങ​ൾ​ക്ക് 1.07 ശ​ത​മാ​ന​വും ഇ​റ​ച്ചി​ക്ക് 0.91 ശ​ത​മാ​ന​വും എ​ണ്ണ, കൊ​ഴു​പ്പ് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 1.85 ശ​ത​മാ​ന​വും വി​ല​കൂ​ടി. ല​ഹ​രി​ര​ഹി​ത ശീ​ത​ള പാ​നീ​യ​ങ്ങ​ൾ​ക്കും വി​ല വ​ർ​ധി​ച്ചു. ഇൗ ​വി​ഭാ​ഗ​ത്തി​ൽ 5.7 ശ​ത​മാ​നം വി​ല വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​ത്. പ​ല​വ്യ​ഞ്​​ജ​ന വി​ല​യി​ൽ മൊ​ത്ത​മാ​യി 1.09 ശ​ത​മാ​നം വി​ല​ക്കു​റ​വു​ണ്ടാ​യ​താ​യും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. വ​സ്ത്രം, ചെ​രി​പ്പ് എ​ന്നി​വ​ക്ക് 1.17 ശ​ത​മാ​നം വി​ല കു​റ​ഞ്ഞു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കും ഫ​ർ​ണി​ച്ച​റു​ക​ൾ​ക്കും 0.23 ശ​ത​മാ​ന​വും ഗ​താ​ഗ​ത​ത്തി​ന് 0.47 ശ​ത​മാ​ന​വും വി​ല കു​റ​ഞ്ഞി​ട്ടു​ണ്ട്.

പ​ച്ച​ക്ക​റി ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ ത​ക്കാ​ളി, വ​ഴു​തി​ന, കാ​പ്സി​ക്കം തു​ട​ങ്ങി​യ പ്രാ​ദേ​ശി​ക പ​ച്ച​ക്ക​റി ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ഇൗ ​കാ​ല​യ​ള​വി​ൽ ന​ല്ല വി​ല​ക്കു​റ​വാ​ണു​ണ്ടാ​യ​ത്. ഉ​ൽ​പാ​ദ​നം വ​ർ​ധി​ച്ച​തും ആ​വ​ശ്യ​ക്കാ​ർ കു​റ​ഞ്ഞ​തു​മാ​ണ് ഇ​തി​ന്​ കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ പ​ച്ച​ക്ക​റി​ക​ൾ​ക്കും പ​ഴ​വ​ർ​ഗ​ങ്ങ​ൾ​ക്കും വി​ല കു​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും പ്രാ​ദേ​ശി​ക മാ​ർ​ക്ക​റ്റി​ൽ മാ​ത്ര​മാ​ണ് വി​ല​ക്കു​റ​വെ​ന്നും വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. നി​ല​വി​ൽ പ​ല കാ​ര​ണ​ങ്ങ​ളാ​ൽ വ്യാ​പാ​രം കു​റ​വാ​ണ്. അ​തി​നാ​ൽ പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും വി​ല​കു​റ​ച്ച് വി​ൽ​ക്കു​ക​യാ​ണെ​ന്ന് പ​ഴം-​പ​ച്ച​ക്ക​റി ഇ​റ​ക്കു​മ​തി സ്ഥാ​പ​ന​മാ​യ സു​ഹൂ​ൽ അ​ൽ ഫൈ​ഹ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ബ്​​ദു​ൽ വാ​ഹി​ദ് പ​റ​യു​ന്നു. റ​മ​ദാ​ൻ ക​ച്ച​വ​ടം പ്ര​തീ​ക്ഷി​ച്ച്​ പ​ഴ​വ​ർ​ഗ​ങ്ങ​ളും മ​റ്റും വ​ൻ​തോ​തി​ൽ ഇ​റ​ക്കു​മ​തി ചെ​യ്തി​രു​ന്നെ​ങ്കി​ലും വി​റ്റ​ഴി​യു​ന്നി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റ​മ​ദാ​നും ചൂ​ടും െകാേ​റാ​ണ​യു​മൊെ​ക്ക​യാ​യ​തി​നാ​ൽ പ​ക​ൽ സ​മ​യ​ത്ത് അ​ത്യാ​വ​ശ്യ​ക്കാ​ർ മാ​ത്ര​മാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്. റ​മ​ദാ​നി​ൽ കൂ​ടു​ത​ൽ ക​ച്ച​വ​ട​മു​ണ്ടാ​കു​ന്ന രാ​ത്രി​കാ​ല​ത്ത്​ ലോ​ക്ഡൗ​ണാ​യ​തി​നാ​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ട്ടി​ന്​ അ​ട​ക്കു​ന്നു. അ​തി​നാ​ൽ, ഇ​ഫ്താ​റി​നു​ശേ​ഷം ജ​ന​ങ്ങ​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ സ​മ​യം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ഇ​ത് വ്യാ​പാ​ര​ത്തെ വ​ല്ലാ​തെ ബാ​ധി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​ല​വി​ൽ അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ പ​ച്ച​ക്ക​റി​ക​ളും പ​ഴ വ​ർ​ഗ​ങ്ങ​ളും കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. കൊ​റോ​ണ കാ​ര​ണം ക​ഴി​ഞ്ഞ വ​ർ​ഷം കൃ​ഷി​യി​റ​ക്ക​ൽ കു​റ​വാ​യി​രു​ന്നു. കൃ​ഷി​ജോ​ലി​ക്ക്​ തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടു​ന്നി​ല്ല. അ​തി​നാ​ൽ പ​ല രാ​ജ്യ​ങ്ങ​ളി​ലെ​യും നി​ര​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ൾ മാ​ർ​ക്ക​റ്റി​ൽ കി​ട്ടാ​നി​ല്ല.

പ​ഴം-​പ​ച്ച​ക്ക​റി വി​പ​ണി​യി​ൽ സു​ല​ഭ​മാ​യി​രു​ന്ന ഫി​ലി​പ്പീ​ൻ​സിെൻറ വാ​ഴ​പ്പ​ഴ​ത്തി​ന് വ​ൻ ഡി​മാ​ൻ​ഡാ​ണ് അ​ന്താ​രാ​ഷ്​​ട്ര മാ​ർ​ക്ക​റ്റി​ൽ. ഉ​ൽ​പാ​ദ​നം കു​റ​വാ​യ​തി​നാ​ൽ ഇ​വ കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​റ്റ​ലി​യു​ടെ ആ​പ്പി​ൾ, കി​വി തു​ട​ങ്ങി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും വ​ൻ ഡി​മാ​ൻ​ഡാ​ണ്. ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും ഉ​ൽ​പാ​ദ​നം കു​റ​വാ​ണ്. ഇ​ന്ത്യ​ൻ മാ​ങ്ങ, മു​ന്തി​രി എ​ന്നി​വ വേ​ണ്ട​ത്ര​യി​ല്ല. വി​വി​ധ രാ​ജ്യ​ങ്ങ​ളിെ​ല ഗ​താ​ഗ​ത ചെ​ല​വും ഒ​മാ​നി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ക​ണ്ടെ​യ്​​ന​ർ നി​ര​ക്കു​ക​ളും ഉ​യ​ർ​ന്ന​തി​നാ​ൽ വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​ക്കു​ന്ന പ​ഴം- പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല കൂ​ടു​ത​ലാ​ണ്. റ​മ​ദാ​ൻ കാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വി​റ്റ​ഴി​യു​ന്ന​ത് ത​ണ്ണി​മ​ത്ത​നാ​ണ്. ഇ​റ​ക്കു​മ​തി ഇ​ല്ലാ​ത്ത​തി​നാ​ൽ ത​ണ്ണി​മ​ത്ത​െൻറ വി​ല കൂ​ടു​ത​ലാ​ണ്. ഒ​മാ​ൻ പ​ച്ച​ക്ക​റി​യു​ടെ സീ​സ​ൺ ഇൗ ​മാ​സ​ത്തോ​ടെ അ​വ​സാ​നി​ക്കും. അ​തോ​ടെ പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​ക്കു​മെ​ന്നും അ​ബ്​​ദു​ൽ വാ​ഹി​ദ് പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.