മസ്കത്ത്: ഗൾഫ് മാധ്യമം ഫുഡ്ലാന്റ് റസ്റ്റാറന്റുമായി ചേർന്നു സംഘടിപ്പിക്കുന്ന കേക്ക് അലങ്കാര മത്സരത്തിന്റെ അവസാന റൗണ്ട് മത്സരാർഥികളെ തെരഞ്ഞെടുത്തു.
അഫീഫ നൗഫൽ, കൻസ ഷബീർ, ഫാത്തിമ റഷ, അനിത ജോസ്, മറിയം ഫിലിപ്പ്, ഷഹാന ഷുഐബ്, അനുപമ നാഗവൻശി, മുഹമ്മദ് അസ്ലം, ജസീല സിദ്ധീഖ്, അനുരാജ് പാലക്കൽ, ശംന മുഹമ്മദ്, ഷാരിഖ ജബീൻ, നജ്മുന്നിസ മുഹമ്മദ് കാസിം, സുരഭി ദിനേഷ്, ഷിഫ പറമ്പിൽ, ദഹ്ലിയ നൗഫിൻ, നിലുഗ ബൊത്തേജു, ഷൈമ ഷിയാസ്, ഡയാന ജോബിൻ, നിഷ ജീവൻരാജ്, സിമിജ കെ.ഷിജിൻ, ജസ്ന മൻസൂർ, റാണി എൽദോ, തൻസീറ, ജെസ്സി തോമസ്, റിസ്വാന അൽത്താഫ്, വിജയ്, ജിയ സഫീർ, സജ്ന ഹാഷിം, പി.എം. സഹാബ് എന്നിവരാണ് അവാസാന റൗണ്ടിലേക്ക് യോഗ്യത നേടിയവർ. നിരവധിയാളുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. വീടുകളിൽ വെച്ച് അലങ്കരിച്ച കേക്കിന്റെ ചിത്രങ്ങൾ അയച്ചായിരുന്നു മത്സരത്തിൽ രജിസ്റ്റർ ചെയ്തിരുന്നത്. ആദ്യ മൂന്ന് സ്ഥാനത്തിലെത്തുന്നവർക്ക് യാഥാക്രമം ഐഫോൺ 15, ഒരുപവന്റെ സ്വർണനാണയം, ജിപാസ് നൽകുന്ന ഇലക്ട്രോണിക്ക് ഉപകരണങ്ങൾ എന്നിവ നൽകും. കൂടാതെ ഫൈനൽ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുഴുവൻപേർക്ക് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടാകും.
ജനുവരി 25ന് വൈകുന്നേരം നാലുമണിക്ക് സീബിലെ ഫുഡ്ലാന്റ്സ് റസ്റ്റാറന്റിലാണ് ഫൈനൽ മത്സരം നടക്കുക. ഓരോ മത്സരാർഥിക്കും രണ്ട് ഇഞ്ച് ഉയരമുള്ള മൂന്ന് സ്പോഞ്ച് കേക്കുകൾ നൽകും. 1.2 കിലോ വെള്ള െഎസിങ് ക്രീം, കേക്ക് അലങ്കരിക്കുന്നതിന് അഞ്ച് പൈപ്പിങ് ബാഗുകൾ, ഒമ്പത് ഇഞ്ചിന്റെ കേക്ക് പ്ലേറ്റ്, ഫുഡ്ലാന്റ്സിന്റെ വെള്ള ഏപ്രൺ, കൈയുറ എന്നിവ നൽകും. രണ്ട് മണിക്കൂറായിരിക്കും മത്സരസമയം.
മത്സരാർഥികൾക്ക് ആവശ്യമായ പാത്രങ്ങൾ, ഐസിങ് നോസിലുകൾ, തീമുമായി ബന്ധപ്പെട്ട ഭക്ഷ്യയോഗ്യമായ നിറങ്ങൾ എന്നിവ കൊണ്ടുവരാം. ഫുഡ്ലാന്റ്സ്, പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച്, ജീപാസ്, റോയൽ ഫോർഡ് എന്നിവരാണ് പരിപാടിയുടെ സ്പോൺസർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.