മസ്കത്ത്: മസ്കത്തിലെ നിരത്തുകളിൽ വാഹനമോടിക്കുമ്പോൾ ചിലരെങ്കിലും ചെറിയ തരത്തിലുള്ള വാഹനാപകടത്തിൽ പെടാറുണ്ട്. പലർക്കും ഇത് എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നതിനെ കുറിച്ച് ധാരണയുണ്ടാകാറില്ല. ഇത്തരക്കാരെ ലക്ഷ്യമിട്ട് ബോധവത്കരണവുമായെത്തിയിരിക്കുകയാണ് റോയൽ ഒമാൻ പൊലീസ്. വാഹനങ്ങൾക്ക് മാത്രം നാശനഷ്ടം സംഭവിക്കുന്ന അപകടത്തെയാണ് ചെറിയതരത്തിലുള്ള വാഹനാപകടമായി റോയൽ ഒമാൻ പൊലീസ് ട്രാഫിക് വിഭാഗം കണക്കാക്കിയിരിക്കുന്നത്.
ചില സന്ദർഭങ്ങളിൽ അപകടം നിസ്സാരമായി കണക്കാക്കില്ല:
- അപകടത്തില്‍ പെട്ട വാഹനത്തില്‍ ഒന്ന് സൈനിക, സുരക്ഷാ സ്ഥാപനത്തിന്റെ വാഹനമാണെങ്കില്‍ (ആ തരത്തില്‍ വാഹനം മോഡിഫൈ ചെയ്തിട്ടുണ്ടെങ്കില്‍)
- അപകടത്തിൽപ്പെട്ട വാഹനം ഇൻഷുറൻസ് ചെയ്യാതിരിക്കുക
- കക്ഷികളിൽ ആർക്കെങ്കിലും സാധുവായ ഡ്രൈവിങ് ൈലസൻസ് ഇല്ലാതിരിക്കുക. അല്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടുക
- കക്ഷികളിലൊരാൾ മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കുക
- അപകടത്തിൽ ഉൾപ്പെടാത്ത പൊതു അല്ലെങ്കിൽ സ്വകാര്യ സ്വത്തിന് കേടുപറ്റുക
കക്ഷികള്‍ തെറ്റ് സമ്മതിച്ചാല്‍:
- കേടായ വാഹനങ്ങൾ റോഡിൽ നിന്ന് നീക്കുക
- ട്രാഫിക് ആക്സിഡന്റ് ഫോം പൂരിപ്പിച്ച് എല്ലാ കക്ഷികളും അതിൽ ഒപ്പിടുക
- ഫോം ലഭിച്ച് ഒരു ആഴ്ചക്കുള്ളിൽ ഇൻഷുറൻസ് കമ്പനി നടപടി കൈക്കൊള്ളണം
- ഇൻഷുറന്‍സ് പങ്കാളിത്തമില്ലാതെ സ്വന്തം നിലക്ക്
വാഹനം നന്നാക്കുമെന്ന് സമ്മതിച്ചാല്‍:
- സിമ്പിള്‍ ട്രാഫിക് ആക്സിഡന്റ് ഫോം പൂരിപ്പിച്ച് ഇരുകക്ഷികളും ഒപ്പുവെക്കുക
- ഓരോ കക്ഷിയും അവരുടെ വാഹനങ്ങൾക്ക് അറ്റകുറ്റപ്പണി പെർമിറ്റ് ലഭിക്കാൻ പൊലീസ് സ്റ്റേഷനെ സമീപിക്കാം
തെറ്റ് ചെയ്ത കക്ഷിയെ തിരിച്ചറിയുന്നതിൽ തീര്‍പ്പില്‍ എത്തിയില്ലെങ്കില്‍:
- കേടുവന്ന വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കം ചെയ്യുക
- പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.