ബഹ്‌ല വിലായത്തിൽ നടന്ന കുതിരയോട്ട മത്സരം 

പെരുന്നാളാഘോഷങ്ങൾക്ക് നിറംപകർന്ന് കുതിരസവാരി

മസ്കത്ത്: ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് നിറംപകർന്ന് ദാഖിലിയ ഗവർണറേറ്റിൽ കുതിരയോട്ട മത്സരം സംഘടിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായി ബഹ്‌ല വിലായത്തിലായിരുന്നു പരിപാടികൾ നടന്നത്. റൈഡർമാർ തങ്ങളുടെ കുതിരസവാരി കഴിവുകൾ പ്രകടിപ്പിച്ച് നടത്തിയ മത്സരം കാണികൾക്ക് ആവേശം പകരുന്നതായി.

ഇക്വസ്ട്രിയൻ ക്ലബ് മിർബത് ബഹ്‌ലയുടെ സഹകരണത്തോടെ പൈതൃക ടൂറിസം മന്ത്രാലയം സംഘടിപ്പിച്ച കുതിരസവാരിയിൽ മറ്റ് നിരവധി പരിപാടികളും ഉൾപ്പെടുത്തിയിരുന്നു.

35ൽ അധികം കുതിരസവാരിക്കാർ തങ്ങളുടെ കഴിവുകൾ മേളയിൽ പ്രദർശിപ്പിച്ചതായി പരിപാടിയുടെ സൂപ്പർവൈസർ നാസർ അൽ മഫ്രാജി പറഞ്ഞു.

അശ്വാഭ്യാസ പ്രകടനങ്ങൾക്കു പുറമെ കരകൗശല വിദഗ്ധരുടെ ഉൽപന്നങ്ങളും മറ്റു പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. മോട്ടോർ സൈക്കിൾ ഷോ, കവിത പാരായണം, നൃത്തപ്രകടനങ്ങൾ എന്നിവയും നടന്നു.

25,000ൽ അധികം ആളുകളാണ് പരിപാടികളിൽ പങ്കെടുത്തത്. സമ്പന്നമായ ഭൂതകാലം പുതുതലമുറയെ കാണിക്കാനുള്ള മികച്ച മാർഗമായിരുന്നു ഈ പരിപാടികളെന്ന് നാസർ അൽ മഫ്രാജി പറഞ്ഞു.

Tags:    
News Summary - Horse riding adds color to the festivities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT