മത്ര: ബലദിയ പാര്‍ക്കിലെ ജനകീയ ഇഫ്താര്‍ ഇക്കുറിയും സജീവം. പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായ ഇൗ നോമ്പുതുറയിൽ ദിനേന എഴുനൂറോളം പേരാണ് പെങ്കടുക്കുന്നത്. പ്രത്യേക സംഘടനാ ലേബലുകളോ സംഘാടകരോ ഇല്ലാതെ 20 വര്‍ഷത്തിലധികമായി ഇത് നടന്നുവരുന്നു.
മൊത്ത മാര്‍ക്കറ്റിലെ കച്ചവടക്കാരുടെയും തൊഴിലാളികളുടെയും കൂട്ടായ്മ സംഘടിപ്പിക്കുന്ന ഇഫ്താർ തൊഴിലെടുക്കുന്നവർക്കും സാധനങ്ങളെടുക്കാൻ വരുന്നവർക്കും പ്രയോജനപ്പെടുന്നുണ്ട്. മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇക്കുറി തുടക്കത്തിലേ ഉണ്ടായതായി സംഘാടകരിൽ ഒരാളായ ഷഫീഖ് എടക്കാട് പറഞ്ഞു. ഇഫ്താറിന് വരുന്ന ചെലവുകള്‍ വഹിക്കാന്‍ സ്ഥാപനങ്ങളും വ്യക്തികളും സ്വയം മുന്നോട്ടുവരുന്നതാണ് മറ്റൊരു പ്രത്യേകത. ഒരുദിവസം പോലും സംഘാടകര്‍ക്ക് സ്പോണ്‍സര്‍മാരെ തേടി അലയേണ്ടിവരാറില്ലെന്ന് ചുമതലക്കാരിലൊരാളായ സുബൈര്‍ പൊന്നാനി പറഞ്ഞു.
ഇഫ്താര്‍ കണ്ടറിഞ്ഞ് സ്വദേശി പൗരന്മാരും വിഭവങ്ങളെത്തിച്ച് സഹകരിക്കുന്നു. നോമ്പ് പാതി പിന്നിട്ടതോടെ ഇഫ്താറിന് എത്തുന്നവര്‍ വർധിച്ചിട്ടുണ്ട്. സാധനങ്ങൾ വാങ്ങാനെത്തുന്നവരും മറ്റും കൂടുതലായി എത്തുന്നതിനാലാണിത്. തിരക്കേറിയാൽ പ്രയാസമനുഭവിക്കാതിരിക്കാൻ സമീപത്തെ കഫ്റ്റീരിയകളിലെ വിഭവങ്ങളും ഉപയോഗപ്പെടുത്തുമെന്ന് സംഘാടകര്‍ പറഞ്ഞു. ദൈവിക പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് മലയാളി കൂട്ടായ്മ മുടങ്ങാതെ നടത്തുന്ന ഈ ഇഫ്താറില്‍ സംബന്ധിക്കുന്ന വിവിധ ദേശക്കാര്‍ക്ക് മലയാളികളുടെ സംഘാടക മികവിനെ പറ്റി പറയാനേറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.