മസ്കത്ത്: ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ മുഹമ്മദ് അൽ നുഅ്മാനിയുമായി കൂടിക്കാഴ്ച നടത്തി.
സംയുക്ത താൽപര്യങ്ങൾ കൈവരിക്കുന്നതിന് സഹകരണം വർധിപ്പിക്കുന്നതിൽ ഒമാന്‍ അംബാസഡർ നന്ദി പറഞ്ഞു. കൂടിക്കാഴ്ചയിൽ ഇരുകൂട്ടരും നിരവധി കാര്യങ്ങൾ അവലോകനം ചെയ്തു. ഒമാനിലെ ജപ്പാൻ അംബാസഡർ ജോത യമമോട്ടോയെയും റോയൽ ഓഫിസ് മന്ത്രി സ്വീകരിച്ചു.
പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിൽ ഒമാന്റെ നിലപാടുകളോട് അംബാസഡർ അഭിനന്ദനം അറിയിച്ചു. കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും സംയുക്ത സഹകരണത്തിന്റെ മേഖലകൾ അവലോകനം ചെയ്തു. ഉഭയകക്ഷി ബന്ധത്തിന്റെ മുന്നേറ്റവും അവർ എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.