കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജി​ന്​​ കു​വൈ​ത്ത്​ നേ​വ​ൽ ബേ​സ്​ ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ഹ​സ്സ മു​ത്​​ല​ഖ്​ അ​ൽ അ​ലാ​തി ഉ​പ​ഹാ​രം ന​ൽ​കു​ന്നു

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ നേ​വ​ൽ ബേ​സ്​ സ​ന്ദ​ർ​ശി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ കു​വൈ​ത്ത്​ നേ​വ​ൽ ബേ​സ്​ സ​ന്ദ​ർ​ശി​ച്ചു.

ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ഹ​സ്സ മു​ത്​​ല​ഖ്​ അ​ൽ അ​ലാ​തി ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത​രു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. മാ​രി​ടൈം ഇ​ട​പാ​ടു​ക​ളി​ൽ ഉ​ൾ​​പ്പെ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ച​ർ​ച്ച​യെ​ന്ന്​ ഇ​ന്ത്യ​ൻ എം​ബ​സി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കോ​വി​ഡ്​ ദു​ര​ന്ത സ​മ​യ​ത്ത്​ ഇ​ന്ത്യ​യി​ലേ​ക്ക്​ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും ഒാ​ക്​​സി​ജ​നും അ​യ​ക്കു​ന്ന​തി​ന്​ ന​ൽ​കി​യ ലോ​ജി​സ്​​റ്റി​ക്​ സ​ഹ​ക​ര​ണ​ത്തി​ന്​ കു​വൈ​ത്ത്​ നേ​തൃ​ത്വ​ത്തി​ന്​ അം​ബാ​സ​ഡ​ർ ന​ന്ദി അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ​ക്ക്​ മി​ക​ച്ച സ​ഹ​ക​ര​ണ​മാ​ണ്​ ല​ഭി​ച്ച​തെ​ന്ന്​ അ​ദ്ദേ​ഹം അ​നു​സ്​​മ​രി​ച്ചു.

Tags:    
News Summary - Indian Ambassador visits Naval Base

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.