മസ്കത്ത്: ആപ്പിൾ ഒാപറേറ്റിങ് സിസ്റ്റമായ െഎ.ഒ.എസിലെ സുരക്ഷാപ്പിഴവ് കണ്ടെത്തി ഒമാനി സാേങ്കതിക വിദഗ്ധൻ. ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റിക്കു കീഴിലുള്ള കമ്പ്യൂട്ടർ ദ്രുതകർമ സേനയിലെ (സെർട്ട് ഒമാൻ) മുതിർന്ന െഎ.ടി സെക്യൂരിറ്റി അനലിസ്റ്റായ സെയ്ഫ് അൽ ഹിനായ് ആണ് സ്വകാര്യ വിവരങ്ങളുടെ ചോർച്ചക്ക് കാരണമാകുന്ന പിഴവ് കണ്ടെത്തിയത്. ആപ്പിളിനെ വിവരമറിയിച്ചതിനെ തുടർന്ന് പിഴവ് വിലയിരുത്തുകയും പരിഹാരനടപടികൾ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. ഇൗ പിഴവ് പരിഹരിച്ചാണ് ആപ്പിൾ ഒാപറേറ്റിങ് സിസ്റ്റത്തിെൻറ ഏറ്റവും പുതിയ പതിപ്പായ െഎ.ഒ.എസ് 13 പുറത്തിറക്കിയത്.
കണ്ടെത്തുന്ന സുരക്ഷാപ്പിഴവുകൾ പ്രസിദ്ധീകരിക്കുന്ന ആപ്പിളിെൻറ ഒൗദ്യോഗിക പേജിൽ സെപ്റ്റംബർ 27ന് ഇൗ പിഴവ് കണ്ടെത്തിയത് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് സെർട്ട് ഒമാൻ അറിയിച്ചു. സെർട്ട് ഒമാന് ഒപ്പം അലി അൽ ഹിനായിയെയും സി.വി.ഇ -2019-8731എന്ന് പേരിട്ടിരിക്കുന്ന ഇൗ പിഴവിൽ പരാമർശിച്ചിട്ടുണ്ട്. തെറ്റായതും അനധികൃതവുമായ പെർമിഷൻ ഇഷ്യൂവിലേക്ക് വഴിതെളിക്കുന്നതാണ് പിഴവെന്ന് ‘സെർട്ട് ഒമാൻ’ അറിയിച്ചു. സ്വകാര്യ വിവരങ്ങൾ ഇൗ പിഴവ് വഴി ചോർത്താൻ സാധിക്കുകയും ചെയ്യും. ഒമാൻ സെർട്ട് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സുരക്ഷാപ്പിഴവാണിത്. 2016 ഡിസംബർ 16നാണ് ആദ്യ പിഴവ് റിപ്പോർട്ട് ചെയ്തതെന്നും സെർട്ട് ഒമാൻ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.