ഇഖ്റ ഹോസ്പിറ്റൽ ഗ്ലോബൽ അലുമ്നി ഒമാൻ ചാപ്റ്റർ രൂപവത്കരിച്ചു

ഇഖ്റ ഹോസ്പിറ്റൽ ഗ്ലോബൽ അലുമ്നി ഒമാൻ ഭാരവാഹികൾ

ഇഖ്റ ഹോസ്പിറ്റൽ ഗ്ലോബൽ അലുമ്നി ഒമാൻ ചാപ്റ്റർ രൂപവത്കരിച്ചു

മസ്കത്ത്: കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിന്റെ ഗ്ലോബൽ അലുമ്നി രൂപവത്കരണവും ഇഫ്താർ മീറ്റും നടന്നു. റൂവി അൽ ഫലജ് ഹോട്ടലിൽ നടന്ന പരിപാടി ഇഖ്റ ജനറൽ മാനേജർ ജസീൽ നാലകത്ത് ഉദ്ഘാടനം ചെയ്തു.

ഇഖ്റ ഫാർമസി മാനേജർ അബ്ദുറഹ്മാൻ അധ്യക്ഷതവഹിച്ചു. അലുമ്നി ഭാരവാഹികളെയും തെരഞ്ഞെടുത്തു. സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ അത്യാഹിത വിഭാഗം ഡോ. മുഹമ്മദ് ഷഹീർ രക്ഷാധികാരിയും ഷമീം വല്ലതാഴത്ത് പ്രസിഡന്റുമാണ്. അമീൻ പൊറ്റയിലാണ് സെക്രട്ടറി. ട്രഷററായി മുഹമ്മദ് സുഹൈലിനെയും തെരഞ്ഞെടുത്തു.വി.ടി.ഷമിം സ്വാഗതവും അമീൻ പൊറ്റയിൽ നന്ദിയും പറഞ്ഞു

Tags:    
News Summary - Iqra Hospital Global Alumni Oman Chapter formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.