മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് (ഐ.എസ്.സി) ഒമാൻ മലയാള വിഭാഗം ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു. ദാർസൈത്തിലെ ഐ.എസ്.സി ഹാളിൽ നടത്തിയ പ്രൗഢഗംഭീരമായ ചടങ്ങിൽ മലയാളവിഭാഗം കോ-കൺവീനർ പി.എം. മുരളീധരൻ അധ്യക്ഷത വഹിച്ചു. റൂവി സെന്റ് പീറ്റേർസ് ആൻഡ് പോൾ പരീഷ് വൈദികൻ ഫാദർ ഫിലിപ്പ് നെല്ലിവിള വിശിഷ്ടാതിഥിയായി. ദൈവം വിണ്ണുവിട്ട് മണ്ണിലേക്കു വന്നവതവരിപ്പിച്ച സുദിനമായ ക്രിസ്മസ് ദിനത്തിന്റെ മഹാത്മ്യവും സന്ദേശവും അദ്ദേഹം വിശദീകരിച്ചു.
ഭൂമിയിൽ നല്ല മനസ്സുള്ളവർക്കു സമാധാനം കിട്ടുമെന്ന് മാലാഖമാർ പറഞ്ഞത് സത്യമാകണമെങ്കിൽ അഹങ്കാരമില്ലാത്ത, അസൂയയില്ലാത്ത, സ്വാർത്ഥതയില്ലാത്ത, ദുർമോഹങ്ങൾക്കടിമപ്പെടാത്തവരായി നാം ഓരോരുത്തരും മാറണം. നീതിമാന്മാരെ സംരക്ഷിക്കാനും ദുഷ്ടന്മാരെ നിഗ്രഹിക്കാനും ശാശ്വതമായ ധർമ്മം പുനസ്ഥാപിക്കാനും ദൈവം കാലാകാലങ്ങളിൽ അവതരിക്കും എന്ന ഗീത വചനം ഉദ്ധരിച്ച് എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സത്യവും സ്നേഹവുമാണ്. ഇത്തരം ആഘോഷങ്ങൾ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളായി അവശേഷിക്കുമെന്നും ഒമാനിൽ വന്നിട്ട് ഇത്തരത്തിൽ മറ്റേതെങ്കിലുമൊരു പ്രസ്ഥാനത്തിന്റെ ആഘോഷങ്ങളിൽ ആദ്യമായിട്ടാണ് താൻ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വിങ് വിനോദകായിക വിഭാഗം സെക്രട്ടറി രാജീവ് സ്വാഗതവും ജോയിന്റ്സെക്രട്ടറി ഷാൻഹരി . അംഗങ്ങൾ അവതരിപ്പിച്ച അതിമനോഹരമായ കലാപരിപാടികളും വിഭവസമൃദ്ധമായ ക്രിസ്മസ് അത്താഴവും പരിപാടിയുടെ മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.